പർദയണിഞ്ഞ് ചെഗുവേര കൊടിയേന്തിയ പെൺകുട്ടിക്ക് ബാപ്പയുടെ പിന്തുണ...
text_fieldsഅമീറ അൽ അഫീഫ ഖാനും അവൾ കൈയിലേന്തിയ ചെഗുവേരയുടെ ചിത്രമുള്ള ചെെങ്കാടിയും സോഷ്യൽ മീഡിയയിൽ വൈറലും വിവാദവുമായിരിക്കുകയാണ്. അമീറയെ അനുകൂലിച്ചും എതിർത്തും കമൻറുകളുടെ പ്രവാഹം.
ആലപ്പുഴ ജില്ലയിലെ കായംകുളം എം.എസ്.എം കോളജിലെ ബി.എസ്.സി ബയോ ടെക്നോളജി രണ്ടാം വർഷ വിദ്യാർഥിനിയാണ് ആറാട്ടുപുഴ സ്വദേശിയായ അമീറ. എസ്.എഫ്.െഎ ഏരിയാ കമ്മറ്റി അംഗം കൂടിയായ അമീറ കഴിഞ്ഞ ദിവസം തെൻറ ഫേസ്ബുക്ക് വാളിൽ ഇട്ട ചിത്രമാണിത്. മുൻകൈയും മുഖവും ഒഴികെ പർദയും നിഖാബും ധരിച്ച് ചെഗുവേര ചിത്രമുള്ള ചെെങ്കാടിയുമേന്തി കോളജ് കവാടത്തിൽ അമീറ നിൽക്കുന്നതാണ് ചിത്രം.
മുസ്ലിം വേഷത്തോടെ ചെെങ്കാടിയുമേന്തി നിൽക്കുന്ന ചിത്രം ചിലരെ ആേവശം കൊള്ളിച്ചപ്പോൾ മറ്റുചിലരെ അത് ദേഷ്യം പിടിപ്പിച്ചു. അമീറയെ അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയയിൽ കമൻറുകളുടെ പ്രവാഹമാണ്. മതിനിരപേക്ഷമായ എസ്.എഫ്.െഎ പോലൊരു സംഘടനയിൽ മത ചിഹ്നങ്ങൾ അണിഞ്ഞുകൊണ്ട് അമീറ അണിനിരന്നതിനെ ചിലർ േചാദ്യം ചെയ്യുേമ്പാൾ അമീറയുടെ ആർജവത്തെ പുകഴ്ത്തിയും നിരവധിപേർ രംഗത്തുവന്നു.
വിമർശനങ്ങൾ ചൂടുപിടിച്ചപ്പോൾ അമീറക്ക് പിന്തുണയുമായി രംഗത്തുവന്നത് പിതാവ് ആറാട്ടുപുഴ ഹക്കീം ഖാനാണ്. സൗദിയിലെ നജ്റാനിൽ ജോലി ചെയ്യുന്ന ഹക്കീം ഖാൻ മകളെ പിന്തുണച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റും ഇേപ്പാൾ വൈറലായിരിക്കുകയാണ്.
‘‘നീ തകര്‍ക്കടീ.... ആരില്ലെങ്കിലും നിനക്ക് ബാപ്പിയുണ്ട് മോളെ... പിന്നെ , എന്നെയും നിന്നെയും അറിയുന്ന, നമ്മുടെ മുദ്രാവാക്യങ്ങളിലെ ചൂട് അറിയുന്ന ,
ചൂരറിയുന്ന, പച്ച മണ്ണില്‍ കാലു കുത്തി വിപ്ലവം പറയുന്ന നേരുള്ള കുറെ സഖാക്കളും ഉണ്ടാവും. ലാല്‍സലാം..’’ എന്നായിരുന്നു പിന്തുണ അറിയിച്ച് ഹക്കീം ഖാൻ കുറിച്ച വാക്കുകൾ.
പാര്‍ട്ടി പുസ്തകങ്ങള്‍ വായിച്ചല്ല താൻ പാര്‍ട്ടിയെക്കുറിച്ച് പഠിച്ചതെന്നും തെൻറ വീടിെൻറ പരിസരത്ത് ജീവിച്ച ബീഡിതെറുപ്പുകാരും തെങ്ങുകയറ്റക്കാരും മീൻപിടുത്തക്കാരുമായ തൊഴിലാളികളിൽനിന്നാണ് പാർട്ടിക്കാരനായതെന്നും ഹക്കീം ഖാൻ മറ്റൊരു പോസ്റ്റിൽ പറയുന്നു.
യുവകവി ശൈലൻ അമീറക്ക് പിന്തുണയുമായി ഫേസ്ബുക്കിൽ കമൻറിട്ടിട്ടുണ്ട്.
‘‘പണ്ട് കുട്ടിയായിരുന്ന എനിക്ക്, അന്നത്തെ സി.പി.എം ജനറൽ സെക്രട്ടറി ആയിരുന്ന ഹർകിഷൻസിംഗ് സുർജിത് താടിയും തലപ്പാവുമുൾപ്പടെയുള്ള മതചിഹ്നങ്ങൾ ധരിക്കുന്നത് വല്യ കല്ലുകടിയായ് തോന്നിയിരുന്നു.. ഇന്നിപ്പോൾ, എെൻറ സുഹൃത്തുകൂടിയായ സഖാവ് അമീറ കറുത്ത പർദ്ദയും കണ്ണുമാത്രം പുറമെ കാണുന്ന നിക്കാബുമിട്ട് ചെഗുവേരയുടെ പടമുള്ള ചെങ്കൊടി വീശി നിൽക്കുന്ന ചിത്രം പലർക്കും വൈറൽ ദഹനക്കേട് ഉണ്ടാക്കുന്നുണ്ടെങ്കിലും എനിക്ക് അത് ഉൾക്കൊള്ളാനുള്ള വളർച്ച ആയിരിക്കുന്നു.. അമീറ സ്വയമേവ ഒരു കൊടിയടയാളമാണ്.. ഗോ എഹെഡ്’’ എന്നായിരുന്നു ശൈലെൻറ കമൻറ്..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.