കന്യാസ്ത്രീകളെ കൈയ്യേറ്റം ചെയ്തവർക്കെതിരെ കർശന നടപടിയെന്ന് അമിത് ഷാ
text_fieldsതൃപ്പൂണിത്തുറ: യു.പിയിൽ ട്രെയിൻ യാത്രക്കിടെ മലയാളി അടക്കമുള്ള കന്യാസ്ത്രീകളെ അധിക്ഷേപിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുമെന്നും അമിത് ഷാ വ്യക്തമാക്കി. എൻ.ഡി.എ സ്ഥാനാർഥികൾക്ക് വേണ്ടി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 19നാണ് ഡൽഹി നിസാമുദ്ദീൻ െറയിൽവേ സ്റ്റേഷനിൽനിന്ന് ഒഡിഷയിലെ റൂർക്കലയിലേക്കുള്ള യാത്രക്കിടെയാണ് തിരുഹൃദയ സന്യാസിനീ സമൂഹത്തിെൻറ ഡൽഹി പ്രോവിൻസിലെ നാല് സന്യാസിനിമാർ കൈയേറ്റത്തിനിരയായത്. ഉത്തർപ്രദേശിലെ ഝാൻസിയിൽ വെച്ചായിരുന്നു ദുരനുഭവം.
ഒരു മലയാളിയടക്കം നാലു കന്യാസ്ത്രീകളെ പിന്തുടർന്ന് ബജ്റംഗ്ദളുകാർ അതിക്രമം കാട്ടിയത്. ഇവരിൽനിന്ന് രക്ഷപ്പെടാൻ കന്യാസ്ത്രീകൾക്ക് സഭാവസ്ത്രം മാേറണ്ടി വന്നു. തീർഥയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ബജ്റംഗ്ദളുകാർ അകാരണമായി അവർക്കു നേരെ പ്രശ്നമുണ്ടാക്കുകയായിരുന്നു. സന്യാസാർഥിനിമാരായ രണ്ടുപേരെ മതം മാറ്റാൻ കൊണ്ടു പോയതാണ് എന്നായിരുന്നു അവരുടെ പ്രധാന ആരോപണം. തങ്ങൾ ജന്മനാ ക്രൈസ്തവരാണ് എന്ന അവരുടെ വാക്കുകൾ ബജ്റംഗ്ദളുകാർ മുഖവിലയ്ക്കെടുത്തില്ല.
രണ്ടുപേർ സാധാരണ വസ്ത്രവും മറ്റു രണ്ടുപേർ സന്യാസ വസ്ത്രവുമാണ് ധരിച്ചിരുന്നത്. തേർഡ് എ.സിയിലെ യാത്രക്കിടെ ഝാൻസി എത്താറായപ്പോൾ ബജ്‌റംഗ്ദൾ പ്രവർത്തകർ അകാരണമായി പ്രശ്നമുണ്ടാക്കുകയായിരുന്നു. സംഘ്പരിവാർ അതിക്രമത്തിനിരയായ കന്യാസ്ത്രീകൾക്കെതിരെ, വിവാദമായ മതംമാറ്റ നിരോധന നിയമപ്രകാരം കേസെടുക്കാനും ശ്രമം നടന്നു. ലൗജിഹാദിന്‍റെ പേരിൽ യോഗി ആദിത്യ നാഥ് സർക്കാർ െകാണ്ടുവന്ന മതംമാറ്റ നിരോധന നിയമം ചുമത്താനാണ് പൊലീസും ബജ്റംഗ്ദളുകാരും ശ്രമിച്ചത്.
ഝാൻസി സ്റ്റേഷനിൽ എത്തിയപ്പോൾ യു.പി പൊലീസുദ്യോഗസ്ഥർ എത്തി നാലുപേരോടും ലഗേജ് എടുത്ത് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ആ സമയം ജയ്ശ്രീരാം വിളിയുമായി നൂറ്റമ്പതിൽപ്പരം ബജ്‌റംഗ്ദൾ പ്രവർത്തകർ പുറത്തുണ്ടായിരുന്നു. അവധിക്ക് നാട്ടിൽ പോവുകയാണെന്നും വനിതാ പൊലീസ് ഇല്ലാതെ പുറത്തിറങ്ങില്ല എന്നും കന്യാസ്ത്രീകൾ പറഞ്ഞു. എന്നാൽ ആ ആവശ്യവും അംഗീകരിക്കാതെ ബലപ്രയോഗത്തിലൂടെ പൊലീസ് അവരെ ട്രെയിനിൽ നിന്ന് പുറത്തിറക്കി. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ ആധാർകാർഡ് ഉൾപ്പെടെയുള്ള രേഖകൾ പലതും കാണിച്ചിട്ടും എല്ലാം വ്യാജമാണെന്ന് പറഞ്ഞ് അക്രമികളും അവരുടെ പക്ഷത്തു നിന്ന പൊലീസുദ്യോഗസ്ഥരും തള്ളിക്കളഞ്ഞു.
ട്രെയിനിൽനിന്ന് ഇവരെ പുറത്തിറക്കിയപ്പോൾ നൂറ്റമ്പതിൽപ്പരം ബജ്‌റംഗ്ദൾ പ്രവർത്തകരാണ് ജയ്‌ശ്രീറാം വിളിയുമായി പുറത്ത് നിന്നിരുന്നത്. ആർപ്പുവിളികളോടെ പൊലീസ് അകമ്പടിയിലാണ് അവരെ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയത്. ആ സമയമുടനീളം പിന്നാലെ കൂടിയ വലിയ ആൾക്കൂട്ടം തീവ്ര വർഗീയ മുദ്രാവാക്യങ്ങളാണ് മുഴക്കിയിരുന്നത്. ഭയചകിതരായ കന്യാസ്ത്രീമാരിൽ ഒരാൾ വനിതാ പൊലീസ് ഇല്ലാതെ മുന്നോട്ടു നീങ്ങില്ല എന്ന് തീർത്തുപറഞ്ഞു.
അൽപസമയത്തിനുള്ളിൽ രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സംഭവിക്കുന്നതെന്താണെന്ന് അറിയാനായി ഡൽഹിയിലുള്ള കന്യാസ്ത്രീകൾ തുടരെത്തുടരെ ഫോൺ വിളിക്കുന്നുണ്ടായിരുന്നെങ്കിലും ഫോണെടുക്കാൻ പോലും അക്രമികളും പൊലീസും അനുവദിച്ചില്ല. അതിനിടെ, ട്രെയിൻ സ്റ്റേഷൻ വിട്ടുവെന്നും അവർ ട്രെയിനിലില്ലെന്നും മനസിലാക്കിയതിനാൽ എന്താണുണ്ടായതെന്നറിയാൻ കഴിയാതെ ഡൽഹിയിലുള്ളവർ കൂടുതൽ ആശങ്കയിലായി.
പൊലീസ് സ്റ്റേഷന് പുറത്ത് വലിയ ശബ്ദത്തിൽ മുദ്രാവാക്യം വിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു നൂറുകണക്കിന് ബജ്‌റംഗ്ദൾ പ്രവർത്തകർ. പെട്ടെന്ന് വലിയ മഴ പെയ്തതോടെയാണ് ഇവർ പിരിഞ്ഞുപോയത്. ഡൽഹിയിലെ സന്യാസിനിമാർ തങ്ങൾക്ക് പരിചയമുള്ള അഭിഭാഷകൻ കൂടിയായ ഒരു വൈദികൻ വഴി ഝാൻസി ബിഷപ്പ് ഹൗസിലും ലക്നൗ ഐ.ജിയെയും ഡൽഹിയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെയും വിവരം ധരിപ്പിച്ചു. ഐ.ജിയുടെ നിർദേശപ്രകാരം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും വൈദികരും സ്ഥലത്തെത്തിയതിനാലാണ് കൂടുതൽ അതിക്രമത്തിനിരയാകാതെ രക്ഷപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.