ഫാ. ടോം ഉഴുന്നാലിലിെൻറ മോചനത്തിന് കേന്ദ്രം ഇടപെടുമെന്ന് ഉറപ്പ് നൽകി അമിത് ഷാ
text_fieldsതിരുവനന്തപുരം: യമനിൽ ഭീകരരുടെ തടവിൽ കഴിയുന്ന ഫാ. ടോം ഉഴുന്നാലിലിെൻറ മോചനത്തിന് കേന്ദ്ര സർക്കാറിെൻറ ഇടപെടലുണ്ടാകുമെന്നു ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. ശനിയാഴ്ച വൈകീട്ട് പട്ടം ബിഷപ്സ് ഹൗസിലെത്തി സഭ അധ്യക്ഷന്മാരുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയത്.റബർ, ഏലം അടക്കമുള്ള കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തണമെന്നും ചർച്ചയിൽ ആവശ്യപ്പെട്ടതായി മലങ്കര കത്തോലിക്ക സഭാ മേജർ ആർച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
കാർഷിക പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ സഹായങ്ങൾ നൽകുന്ന കാര്യം കേന്ദ്ര സർക്കാറിെൻറ ശ്രദ്ധയിൽ പെടുത്തും. ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പു പദ്ധതിയിലെ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധിയും അമിത് ഷായുടെ ശ്രദ്ധയിൽപെടുത്തി. ഇവരുടെ ശമ്പള കുടിശ്ശിക നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണം. മാർപാപ്പയുടെ ഭാരത സന്ദർശനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാകണം. അമിത് ഷായുടെ സന്ദർശനം സൗഹാർദപരമായിരുന്നു. രാഷ്ട്രീയ കാര്യങ്ങളൊന്നും ചർച്ചയായില്ല. കന്നകാലി കശാപ്പു നിയന്ത്രണമടക്കമുള്ള മറ്റു വിഷയങ്ങളൊന്നും യോഗത്തിൽ ചർച്ചയായില്ലെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം അറിയിച്ചു.
മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടതായി തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച് ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു. ചർച്ചയിൽ ഒരു തരത്തിെല രാഷ്ട്രീയവും കടന്നു വന്നില്ലെന്ന് മാധ്യമങ്ങളോട് സംസാരിച്ച ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസും അറിയിച്ചു. മുൻകൂട്ടി അനുമതി തേടിയാണ് അമിത് ഷാ പട്ടം ബിഷപ്സ് ഹൗസിലെത്തിയത്. മലങ്കര കത്തോലിക്കാസഭ സഹായമെത്രാൻ ഡോ. സാമുവൽ മാർ ഐറേനിയോസ്, തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്, പാസ്റ്ററൽ കൗൺസിൽ മുൻ സെക്രട്ടറിയും മുൻ സംസ്ഥാന ചീഫ് സെക്രട്ടറിയുമായ ജോൺ മത്തായി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയും മുൻ ഡി.ജി.പിയുമായ ജേക്കബ് പുന്നൂസ് എന്നിവരും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ, മുൻ പ്രസിഡൻറ് വി. മുരളീധരൻ, എൻ.ഡി.എ നേതാക്കളായ തുഷാർ വെള്ളാപ്പള്ളി, വി.വി. രാജേഷ്, പി.സി. തോമസ് തുടങ്ങിയവരും ചർച്ചയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.