അമിത് ഷായുടെ അംബേദ്കർ പരാമർശം: മുഖ്യമന്ത്രിക്ക് അമിത് ഷായെ പേടിയാണോ?, മൗനം അത്ഭുതപ്പെടുത്തിയെന്ന് കെ.സി വേണുഗോപാൽ
text_fieldsശബരിമല: അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മുഖ്യമന്ത്രിയുടെ മൗനം അത്ഭുതപ്പെടുത്തിയെന്ന് വേണുഗോപാൽ വ്യക്തമാക്കി. ശബരിമല ദർശനം പൂർത്തിയാക്കിയ ശേഷം സന്നിധാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്ക് അമിത് ഷായെ പേടിയാണോ എന്ന് വേണുഗോപാൽ ചോദിച്ചു. വിവാദ പരാമർശം സംബന്ധിച്ച് സി.പി.എം നേതാക്കളും ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. വഴിയിൽ സ്റ്റേജ് കെട്ടി ജനങ്ങളെ തടയാനാണ് അവർക്ക് സമയം.
അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തും. ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ പ്രകടനവും ജില്ലാ കലക്ടര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരിട്ട് പരാതിയും നല്‍കുമെന്നും വേണുഗോപാൽ വ്യക്തമാക്കി.
സമുദായിക സംഘടനകളെ ചേർത്ത് പിടിക്കുന്ന രീതിയാണ് കോൺഗ്രസിന്. വെള്ളാപ്പള്ളി നടേശൻ അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞതിൽ എന്താണ് തെറ്റ്. കോൺഗ്രസിൽ ചേരിപ്പോരുണ്ട് എന്നത് മാധ്യമസൃഷ്ടി ആണ്. 2026ൽ സംസ്ഥാനത്ത് അധികാരത്തിലെത്തുകയാണ് കോൺഗ്രസ് ലക്ഷ്യമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.