ദുരൂഹമരണം?; അമിത് ഷായുടെ പരാമർശം ചർച്ചയായി
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ സാക്ഷി ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ട് നിങ്ങൾ അന്വേഷണം നടത്തിയോയെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ ചോദ്യം ചർച്ചയായി.
ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ നടത്തിയ വിജയയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി പിണറായി വിജയനോട് അമിത് ഷാ ചോദ്യമുന്നയിച്ചത്.എന്നാൽ, അതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങളിലേക്ക് അമിത് ഷാ പോയില്ല.
താൻ ഉന്നയിച്ച എട്ട് ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടത്. സ്വർണ, ഡോളർ കടത്തുകളുമായി ബന്ധപ്പെട്ട് പല വിവാദങ്ങൾ ഉണ്ടായെങ്കിലും പ്രധാന സാക്ഷിയുടെ മരണത്തെക്കുറിച്ച് ഇതുവരെ ആരോപണം ഉയർന്നിരുന്നില്ല.
എന്നാൽ, അത്തരത്തിലൊരു ആരോപണം ഏറെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആഭ്യന്തരമന്ത്രിതന്നെ ഉന്നയിച്ചതാണ് വിവാദമായത്. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നെന്ന ആക്ഷേപം നിലനിൽക്കെ അന്വേഷണ ഏജൻസികളുടെ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ഇൗ ചോദ്യമെന്ന അമിത് ഷായുടെ വിശദീകരണവും ശ്രദ്ധേയമാണ്.
കാരാട്ട് റസാഖ് എം.എൽ.എയുടെ സഹോദരൻ രണ്ടുവർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ചതിനും സംഗീതജ്ഞൻ ബാലഭാസ്കർ വാഹനാപകടത്തിൽ മരിച്ചതിനും സ്വർണക്കടത്തിന് ബന്ധമുണ്ടെന്ന ആക്ഷേപം ഉയർന്നിരുന്നു.
എന്നാൽ, ബാലഭാസ്കറിെൻറ മരണം വാഹനാപകടമെന്നാണ് സി.ബി.െഎ കെണ്ടത്തിയത്. അതിനാൽ ഇൗ സാക്ഷി ആരെന്ന കാര്യത്തിലെ സംശയം കൂടുതൽ ശക്തമാകുകയാണ്.
എന്നാൽ, ദേശീയ നേതൃത്വം ഉയർത്തിയ വിവാദം സംബന്ധിച്ച് ഒന്നും അറിയില്ലെന്ന നിലപാടിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. തനിക്ക് അക്കാര്യത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന് സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി എന്നനിലയിൽ കൂടി ഗൗരവകരമായ ചോദ്യങ്ങളാണ് അമിത് ഷാ ഉന്നയിച്ചത്.
ഇതിന് കങ്കാണി വർത്തമാനം പോരാ. മുഖ്യമന്ത്രി വ്യക്തമായി മറുപടി പറയണമെന്നും കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.