ബി.ജെ.പി ജനരക്ഷായാത്ര തുടങ്ങി; പിണറായിയെ കടന്നാക്രമിച്ച് അമിത് ഷാ
text_fieldsകണ്ണൂർ: ‘ജിഹാദി-ചുകപ്പ് ഭീകരതക്കെതിരെ’ എന്ന മുദ്രാവാക്യവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രക്ക് പയ്യന്നൂരിൽ തുടക്കമായി. യാത്ര ഉദ്ഘാടനം ചെയ്ത ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്തുപറഞ്ഞ് സി.പി.എമ്മിനെതിരെ ആഞ്ഞടിച്ചു. കേരളത്തിലെ അക്രമരാഷ്ട്രീയത്തിെൻറ മുഴുവൻ ചോരക്കറ പിണറായി വിജയെൻറ കുപ്പായത്തിലാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. സി.പി.എം അക്രമത്തിനെതിരെ നാളെമുതൽ മാർച്ച് അവസാനിക്കുന്ന ഒക്ടോബർ 17വരെ എല്ലാ ദിവസവും ഡൽഹിയിൽ സി.പി.എം ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നും ഇതരസംസ്ഥാന തലസ്ഥാനങ്ങളിലും സമാനമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കേരളത്തിൽ കമ്യൂണിസ്റ്റുകാരുടെ അക്രമത്തിൽ 120 ബി.ജെ.പി^ആർ.എസ്.എസ് പ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ഇതിൽ 84 പേർ മുഖ്യമന്ത്രിയുടെ നാടായ കണ്ണൂർ ജില്ലയിലാണ്. മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു കാര്യംപറയാൻ ആഗ്രഹിക്കുന്നു. നിങ്ങൾ നടത്തുന്ന അക്രമം എത്രതന്നെ ഭീകരമായാലും ഞങ്ങൾ തളരില്ല. കേരളത്തിലും ഞങ്ങൾ ജയിക്കും. ഇവിടെ താമര വിരിയിക്കുകയും ചെയ്യും. എന്തുകൊണ്ടാണ് സി.പി.എം ഇന്ത്യയിൽ നശിച്ചുപോയത്. കമ്യൂണിസ്റ്റ് പാർട്ടി ഇനിയെങ്കിലും ആത്മപരിശോധനക്ക് തയാറാകണം. അക്രമരാഷ്ട്രീയമാണ് അവരെ നാശത്തിലേക്ക് നയിച്ചത്. സി.പി.എം ഉള്ളിടത്തെല്ലാം അക്രമമുണ്ട്. ബംഗാളിലും ത്രിപുരയിലും അതാണ് കാണുന്നത്.
അരമണിക്കൂർ നീണ്ട പ്രസംഗത്തിൽ ജിഹാദി ഭീകരതയെക്കുറിച്ച് ഒന്നും പറയാതിരുന്ന അമിത് ഷാ, മോദിസർക്കാറിനെതിരെ രംഗത്തുള്ള പൗരാവകാശ പ്രവർത്തകരെ നിശിതമായി വിമർശിച്ചു. മനുഷ്യാവകാശങ്ങളുടെ വക്താക്കൾ ചമഞ്ഞ് മോദിസർക്കാറിനെതിരെ അസഹിഷ്ണുതാ കാമ്പയിൻ നടത്തുന്നവർ എന്തുകൊണ്ട് കേരളത്തിൽ സംഘ്പരിവാർ അണികൾ കൊല്ലപ്പെടുന്നതിനെക്കുറിച്ച് മിണ്ടുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ബി.ജെ.പിക്കാർ കൊല്ലപ്പെടുേമ്പാൾ ഡൽഹിയിൽ റാലി നടത്താൻ ആരുമില്ല. മറ്റുചിലർക്കുവേണ്ടി തെരുവിലിറങ്ങാൻ ധാരാളം പേരുണ്ട്. നിങ്ങൾ അക്രമങ്ങൾക്ക് എതിരാണെങ്കിൽ നിറംനോക്കാതെ വിമർശിക്കണം. അല്ലെങ്കിൽ, മനുഷ്യാവകാശത്തെക്കുറിച്ചുള്ള പറച്ചിൽ അവസാനിപ്പിക്കണം. നിറംനോക്കിയുള്ള വിമർശനത്തിെൻറ പൊള്ളത്തരം ജനം തിരിച്ചറിയുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.
പയ്യന്നൂരിൽനിന്ന് തുടങ്ങിയ പദയാത്ര ആദ്യദിനം പിലാത്തറയിൽ സമാപിച്ചു. ഒമ്പതു കിലോമീറ്റർ ദൂരം കുമ്മനത്തിനൊപ്പം അമിത് ഷായും നടന്നു. പദയാത്ര രണ്ടാംദിനം കീച്ചേരിയിൽനിന്നാരംഭിച്ച് കണ്ണൂർ നഗരത്തിൽ സമാപിക്കും. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടാംദിനം പദയാത്രയിൽ പെങ്കടുക്കും. ഒക്ടോബർ 17ന് തിരുവനന്തപുരത്ത് സമാപിക്കുന്ന പദയാത്രയുടെ തുടർന്നുള്ള ദിവസങ്ങളിൽ ബി.ജെ.പി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും പെങ്കടുക്കും. വെള്ളിയാഴ്ച മമ്പറത്തുനിന്നാരംഭിച്ച് മുഖ്യമന്ത്രിയുടെ ജന്മഗ്രാമമായ പിണറായിവഴി കടന്നുപോകുന്ന യാത്രയിൽ പെങ്കടുക്കാനിരിക്കെയാണ് അമിത് ഷാ പയ്യന്നൂരിൽ പിണറായിയെ കടന്നാക്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.