‘അമ്മ സിമന്‍റ്’ മാതൃകയില്‍ കേരളത്തിലും
text_fieldsതിരുവനന്തപുരം: തമിഴ്നാട്ടിലെ ‘അമ്മ സിമന്‍റ്’ മാതൃകയില്‍ സംസ്ഥാനത്തും വിലകുറച്ച് സിമന്‍റ് ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സിമന്‍റ് ഉല്‍പാദകരും വിതരണക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം അവതരിപ്പിച്ചിട്ടുണ്ട്. അവര്‍ അനുകൂലമായാണ് പ്രതികരിച്ചിട്ടുള്ളതെന്നും നിയമസഭയില്‍ പി.ടി. തോമസിന്‍െറ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കുറഞ്ഞ വിലക്ക് ആര്‍ക്കൊക്കെ സിമന്‍റ് നല്‍കണമെന്നത് സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങള്‍ രൂപവത്കരിക്കേണ്ടതുണ്ട്. അത് ഏത് രീതിയില്‍ വേണമെന്ന് സര്‍ക്കാര്‍ ആലോചിക്കും. അതോടൊപ്പം സിമന്‍റ് വില കുറക്കുന്നതിനുള്ള സമ്മര്‍ദവും തുടരും. ഇതിനായി ഉല്‍പാദകരുമായി ചര്‍ച്ചനടത്തി സാധ്യമായ ഇടപെടലിന് സര്‍ക്കാര്‍ ശ്രമിക്കും. അതേസമയം, സിമന്‍റിന് സബ്സിഡി നല്‍കുന്നത് പ്രായോഗികമാവില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ സിമന്‍റിന് സംസ്ഥാനത്ത് ആവശ്യമുള്ളതിന്‍െറ 10ശതമാനം മാത്രമാണ് ലഭ്യമാക്കാന്‍ കഴിയുന്നത്.
പൊതുവിപണിയിലെ വിലയെക്കാള്‍ അവരുടെ സിമന്‍റ് 10 രൂപ കുറച്ചാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.