അമ്മിണി എല്‍.ഡി.എഫും യു.ഡി.എഫുമാണ്
text_fieldsകിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട് വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി അമ്മിണി രാഘവന് എല്‍.ഡി.എഫിനും യു.ഡി.എഫിനും പ്രിയപ്പെട്ടവള്‍. ഇരുമുന്നണിയും അമ്മിണിയെയാണ് പിന്തുണക്കുന്നത്. ഇരുമുന്നണിയും അമ്മിണിക്കുവേണ്ടി പ്രത്യേക ബോര്‍ഡുകള്‍ സ്ഥാപിച്ച് പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.
ഒരു ബോര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്നാെണങ്കില്‍ മറ്റേ ബോര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്നാണ്. കുടയാണ് ചിഹ്നം. ട്വൻറി 20യുടെ പി.ഡി. ശ്രീഷയും എന്‍.ഡി.എയുടെ അഞ്ജു രാജീവുമാണ് എതിര് സ്ഥാനാര്‍ഥികള്‍.
കിഴക്കമ്പലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇത്തരത്തില്‍ ഒരു നീക്കമെന്നാണ് ഇരുമുന്നണിയും രഹസ്യമായി പറയുന്നത്. എന്നാല്‍, തങ്ങളുടേതാണ് സ്ഥാനാര്‍ഥിയെന്നും പിന്തുണ സംബന്ധിച്ച് ഒരു നീക്കുപോക്കും ഉണ്ടായിട്ടിെല്ലന്നുമാണ് എല്‍.ഡി.എഫ് വാദം. അതേസമയം, പ്രാദേശിക നീക്കുപോക്കുകളുടെ അടിസ്ഥാനത്തിലാണ് പിന്തുണയെന്നാണ് യു.ഡി.എഫ് പറയുന്നത്. എന്തായാലും ഇരുമുന്നണിയും സ്ഥാനാര്‍ഥിക്ക് വേണ്ടി രണ്ടായിത്തന്നെ പ്രചാരണവും ശക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.