തൃശൂരിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
text_fieldsതൃശൂർ: തൃശൂരിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാടൂർ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർഥിക്കാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
വിദ്യാർഥി എറണാകുളത്ത് ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ആദ്യമായാണ് തൃശ്ശൂരിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്.
നേരത്തെ, കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിക്കോടി സ്വദേശിയായ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഐ.സി.യുവിൽ നിന്ന് മാറ്റി.
20 ദിവസമാണ് രോഗത്തിന്റെ നിരീക്ഷണ കാലയളവ്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് 10 ദിവസം കഴിഞ്ഞു. 10 ദിവസം കൂടി കഴിഞ്ഞേ ഡിസ്ചാർജ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ. ഇതിനിടെ സാമ്പ്ൾ പരിശോധനക്ക് അയക്കും. ഇത് നെഗറ്റിവ് ആയാലേ രോഗാവസ്ഥ തരണം ചെയ്തു എന്ന് പറയാനാവൂ എന്നും ഡോ. റഊഫ് അറിയിച്ചു.
തിക്കോടി പഞ്ചായത്തിലെ പയ്യോളി പള്ളിക്കരയിലെ കുളത്തിൽ കുളിച്ച ശേഷമാണ് കുട്ടിക്ക് പനി പിടിപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.