Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമീബിക് മസ്തിഷ്കജ്വരം:...

അമീബിക് മസ്തിഷ്കജ്വരം: കുട്ടി ഇന്ന് ആശുപത്രി വിടും

text_fields
bookmark_border
Amoebic encephalitis
cancel

കോ​ഴി​ക്കോ​ട്: അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന തി​ക്കോ​ടി സ്വ​ദേ​ശി​യാ​യ 14കാ​ര​ൻ തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി വി​ടും. പോ​ണ്ടി​ച്ചേ​രി​യി​ലേ​ക്ക് അ​യ​ച്ച ര​ണ്ടാ​മ​ത്തെ സാ​മ്പ്ൾ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റി​വ് ആ​വു​ക​യും കു​ട്ടി​യു​ടെ ആ​രോ​ഗ്യം പൂ​ർ​വ​സ്ഥി​തി​യി​ലാ​വു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന​ത്.

ഈ ​മാ​സം ഒ​ന്നി​നാ​ണ് പ​നി, അ​പ​സ്മാ​രം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളോ​ടെ കു​ട്ടി​യെ ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്ത​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്രൈ​മ​റി അ​മീ​ബി​ക് മെ​ന​ഞ്ചോ എ​ൻ​സ​ഫ​ലൈ​റ്റി​സ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ജൂ​ൺ 30നാ​ണ് പ​നി തു​ട​ങ്ങി​യ​ത്. ജൂ​ലൈ ഒ​ന്നി​ന് പു​ല​ർ​ച്ച കോ​ഴി​ക്കോ​ട് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഫ​ലം പോ​സി​റ്റി​വ് ആ​യ ഉ​ട​ൻ ചി​കി​ത്സ ആ​രം​ഭി​ച്ചു. നേ​ര​ത്തേ രോ​ഗം ക​ണ്ടെ​ത്താ​നും ചി​കി​ത്സ ആ​രം​ഭി​ക്കാ​നും ക​ഴി​ഞ്ഞ​ത് കു​ട്ടി​യു​ടെ ആ​രോ​ഗ്യ നി​ല വീ​ണ്ടെ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ​താ​യി ആ​ശു​പ​ത്രി​യി​ലെ ശി​ശു​രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ബ്ദു​ൽ റ​ഊ​ഫ് അ​റി​യി​ച്ചു.

പോ​സി​റ്റി​വ് ആ​യ കേ​സു​ക​ളി​ൽ ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ക്കു​ന്ന​ത് രാ​ജ്യ​ത്ത് ഇ​താ​ദ്യ​മാ​ണെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടി. അ​തേ​സ​മ​യം, രോ​ഗം സ്ഥി​രീ​ക​രി​ച്ച ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ കു​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode Newsamoebic encephalitis
News Summary - Amoebic encephalitis: The child will leave the hospital today
Next Story