കോവിഡിൽ കോളജ് വിദ്യാർഥികളിൽ മൊബൈൽ ഉപയോഗം വൻതോതിൽ വർധിച്ചു
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനകാലത്ത് സംസ്ഥാനത്തെ കോളജ് വിദ്യാർഥികളിൽ 59.1 ശതമാനത്തിൽ മൊബൈൽ ഫോൺ ഉപയോഗം വൻതോതിൽ വർധിച്ചെന്ന് പഠനം. കോവിഡ് കാലത്ത് കോളജ് വിദ്യാർഥികളുടെ പഠനവും മാനസികാരോഗ്യവും സംബന്ധിച്ച് നടത്തിയ സർവേയിലാണ് കണ്ടെത്തൽ. കോളജ് വിദ്യാഭ്യാസവകുപ്പിന് വേണ്ടി തിരുവനന്തപുരം ഗവ. വിമൻസ് കോളജിലെ സൈക്കോളജിക്കൽ റിസോഴ്സ് സെൻററാണ് സർവേ നടത്തിയത്.
സംസ്ഥാനത്തെ 182 ഗവൺമെൻറ്, എയ്ഡഡ് കോളജുകളിലെ 6796 ബിരുദ വിദ്യാർഥികളിലും 1209 പി.ജി വിദ്യാർഥികളിലുമായി കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലായിരുന്നു പഠനം. 20.6 ശതമാനത്തിൽ ഉയർന്നതോതിൽ മൊബൈൽ ഫോൺ ഉപയോഗം വർധിച്ചു. 38.5 ശതമാനത്തിൽ സാരമായ വർധനയുണ്ടായി. 31.5 ശതമാനത്തിൽ ചെറിയ വർധനയുണ്ടായി. 9.1 ശതമാനത്തിൽ വർധനയുണ്ടായില്ല. 35.34 ശതമാനം പേരും ഒാൺലൈൻ ക്ലാസിന് പുറമെ പ്രതിദിനം രണ്ട് മണിക്കൂറിൽ കൂടുതൽ ഫോൺ ഉപയോഗിക്കുന്നു. 26.42 ശതമാനം രണ്ട് മണിക്കൂർവരെ ഉപയോഗിക്കുന്നു. 27.83 ശതമാനം ഒരു മണിക്കൂർവരെ ഫോൺ ഉപയോഗിക്കുന്നെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.
വിദ്യാർഥികളിൽ പ്രതിദിന ഇൻറർനെറ്റ് ഡാറ്റ ഉപയോഗം
82.54 ശതമാനം പേർ 1.5 ജി.ബിവരെ
7.12 ശതമാനം പേർ മൂന്ന് ജി.ബിവരെ
10.34 ശതമാനം പേർ അനിയന്ത്രിതം
പ്രതിമാസ റീചാർജിങ്
41.74 ശതമാനം പേർ 200 രൂപവരെ
40.46 ശതമാനം പേർ 300 രൂപവരെ
6.21 ശതമാനം പേർ 400 രൂപവരെ
4.82 ശതമാനം പേർ 500 രൂപവരെ
6.77 ശതമാനം പേർ 500 രൂപക്ക് മുകളിൽ
ഒാൺലൈൻ ക്ലാസിൽ പൂർണമായും പെങ്കടുത്തവർ പകുതിയിൽ താഴെ
തിരുവനന്തപുരം: കോളജ് വിദ്യാർഥികളിൽ 48.4 ശതമാനം കുട്ടികൾക്കാണ് 90 ശതമാനത്തിന് മുകളിൽ ഒാൺലൈൻ ക്ലാസുകളിൽ പെങ്കടുക്കാനായത്. 0.5 ശതമാനം കുട്ടികൾ ഒാൺലൈൻ ക്ലാസിൽ തീരെ പെങ്കടുക്കാൻ കഴിയാത്തവരാണ്. 3.3 ശതമാനം പേർക്ക് 25 ശതമാനത്തിൽ താഴെ ക്ലാസുകൾ മാത്രമാണ് ലഭിച്ചത്. 7.9 ശതമാനം കുട്ടികൾക്ക് 25നും 50 ശതമാനത്തിനുമിടയിൽ ക്ലാസുകളും 39.8 ശതമാനത്തിന് 50നും 90 ശതമാനത്തിനുമിടയിൽ ക്ലാസുകളും ലഭിച്ചു. ഒാൺലൈൻ ക്ലാസുകളിലെ പങ്കാളിത്തത്തിൽ എസ്.സി, എസ്.ടി കുട്ടികളാണ് പിറകിൽ. ജനറൽ വിഭാഗത്തിൽ 54.44 ശതമാനം കുട്ടികളും 90 ശതമാനത്തിന് മുകളിൽ ഒാൺലൈൻ ക്ലാസ് ലഭിച്ചവരാണ്. ഒ.ബി.സിയിൽ ഇത് 47.33ഉം എസ്.സിയിൽ 48.44ഉം എസ്.ടിയിൽ 44.92ഉം ശതമാനമാണ്. എസ്.ടി വിഭാഗത്തിലെ 1.69 ശതമാനം പേർ ഒരു ക്ലാസിലും പെങ്കടുക്കാൻ കഴിയാത്തവരാണ്.
പെങ്കടുക്കാൻ കഴിയാത്തവരിൽ 68.93 ശതമാനം പേർക്കും തടസ്സം നെറ്റ്വർക്ക് കണക്ടിവിറ്റിയാണ്. 34.7 ശതമാനത്തിന് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ മതിയായ വൈദ്യുതി സൗകര്യങ്ങളില്ല. 28.96 ശതമാനത്തിന് മതിയായ ഇൻറർനെറ്റ് ഡാറ്റ ലഭ്യതയില്ല. 23.26 ശതമാനം േഫാൺ മെമ്മറി പ്രശ്നവും നേരിടുന്നു.
21.26 ശതമാനത്തിന് പഠിപ്പിച്ചുകഴിഞ്ഞ പാഠഭാഗങ്ങൾ മനസ്സിലാക്കാൻ കഴിയാത്തവരാണ്. 18.76 ശതമാനം കുട്ടികൾ വീട്ടിൽ മറ്റ് ജോലികൾ ചെയ്യേണ്ടിവരുന്നവരാണ്. 12.13 ശതമാനം ആരോഗ്യപ്രശ്നങ്ങൾ കാരണം പെങ്കടുക്കാൻ കഴിയാത്തവർ. പെങ്കടുക്കാൻ കഴിയാത്തവരിൽ 7.35 ശതമാനം പേർക്ക് സ്മാർട്ട് ഫോണില്ലാത്തതാണ് തടസ്സം. 1.6 ശതമാനത്തിന് ഉപകരണങ്ങളുടെ ഉപയോഗം അറിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.