സംസ്ഥാനത്തെ എൻജിനീയറിങ് കോളജ് അധ്യാപകരിൽ 961 പേർ അയോഗ്യർ
text_fieldsതിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത എൻജിനീയറിങ് കോളജുകളിലെ 961 അധ്യാപകർ അയോഗ്യരെന്ന് സർക്കാറിനും സാങ്കേതിക സർവകലാശാലക്കും സി.എ.ജി റിപ്പോർട്ട് നൽകി.
സി.എ.ജി റിപ്പോർട്ടിനെ തുടർന്ന് എൻജിനീയറിങ് കോളജുകളിലെ അധ്യാപകരുടെ യോഗ്യത സംബന്ധിച്ച വിവരങ്ങൾ സാങ്കേതിക സർവകലാശാല രജിസ്ട്രാർ കോളജ് പ്രിൻസിപ്പൽമാരോട് രേഖാമൂലം ആവശ്യപ്പെട്ടു.
സർക്കാർ ഉടമസ്ഥതയിലുള്ളതുൾെപ്പടെ സ്വാശ്രയ കോളജുകളിൽ നിയമിക്കുന്ന അസിസ്റ്റൻറ് പ്രഫസർമാരുടെ യോഗ്യത സർവകലാശാല പരിശോധിക്കാത്തതിനാൽ യോഗ്യതയില്ലാത്ത നിരവധിപേർ തുടരുന്നുണ്ട്. 2019ൽ എ.െഎ.സി.ടി.ഇ പുറത്തിറക്കിയ മാനദണ്ഡങ്ങൾ മറികടന്ന് സർക്കാറിെൻറ തലപ്പത്ത് സമ്മർദം ചെലുത്തിയാണ് യോഗ്യതകളിൽ കുറവുവരുത്തി നിരവധി അധ്യാപകർ പ്രമോഷൻ തസ്തികകൾ നേടിയത്.
അസോസിയറ്റ് പ്രഫസർ, പ്രഫസർ, പ്രിൻസിപ്പൽ തസ്തികകളുടെ യോഗ്യത മാനദണ്ഡങ്ങളിലാണ് സർക്കാർ ഇളവ് അനുവദിച്ചത്. ഇളവ് അനുവദിക്കാൻ സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരിക്കെയാണിത്.
സർക്കാർ എൻജിനീയറിങ് കോളജുകളിൽ 93, എയ്ഡഡ് കോളജുകളിൽ 49, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിൽ 69, സ്വാശ്രയ കോളജുകളിൽ 750 എന്നിങ്ങനെയാണ് അയോഗ്യരായ അധ്യാപകർ. അഫിലിയേറ്റഡ് കോളജുകളിലെ അധ്യാപകരുടെ യോഗ്യത സംബന്ധിച്ച് വ്യക്തത വരുത്തേണ്ടത് സർവകലാശാലകളുടെ അധികാരപരിധിയിൽപെട്ടതാണെങ്കിലും സാങ്കേതിക സർവകലാശാല ഇക്കാര്യങ്ങൾ ചെയ്യാറില്ല.
യോഗ്യതയില്ലാത്തവരെ ഉത്തരക്കടലാസ് പരിശോധകരായി നിയമിക്കുകയും ചെയ്യുന്നു. ഇത് കാരണം എൻജിനീയറിങ് വിദ്യാർഥികൾ കൂട്ടത്തോടെ പരാജയപ്പെടുന്നെന്ന ആക്ഷേപവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.