Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​റി​യി​പ്പ്...

അ​റി​യി​പ്പ് നേ​ര​ത്തി​ന്; ഓ​ട്ടം വൈ​കി ത​ന്നെ

text_fields
bookmark_border
train
cancel

പാ​ല​ക്കാ​ട്: മ​ധു​ര-​തി​രു​വ​ന​ന്ത​പു​രം അ​മൃ​ത എ​ക്സ്പ്ര​സ് വൈ​കി ഓ​ടു​ന്ന​ത് അ​വ​സാ​ന​പ്പി​ച്ച് സ​മ​യം​ക്ര​മം പാ​ലി​ച്ച് ഓ​ടു​മെ​ന്ന റെ​യി​ൽ​വേ പ​ത്ര​കു​റി​പ്പ് പ്ര​സ​ഹ​നം. ചൊ​വ്വാ​ഴ്ച​യാ​ണ് റെ​യി​ൽ​വേ ഇ​തു​സം​ബ​ന്ധി​ച്ച് പ​ത്ര​കു​റി​പ്പ് ഇ​റ​ക്കി​യ​ത്. എ​ന്നാ​ൽ ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ പാ​ല​ക്കാ​ടു​നി​ന്ന് ഒ​രു മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് യാ​ത്ര പു​റ​പ്പെ​ട്ട​ത്. ആ​റു​മാ​സ​ത്തോ​ള​മാ​യി അ​മൃ​ത എ​ക്സ്പ്ര​സ് പാ​ല​ക്കാ​ടു​നി​ന്നും യാ​ത്ര പു​റ​പ്പെ​ടു​ന്ന​ത് 40 മി​നി​റ്റ് മു​ത​ൽ ര​ണ്ട​ര മ​ണി​ക്കൂ​ർ വ​രെ വൈ​കി​യാ​ണ്.

പാ​ല​ക്കാ​ടി​നും-​ഒ​റ്റ​പ്പാ​ല​ത്തി​നു​മി​ട​യി​ൽ പാ​ള​ത്തി​ൽ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ഡി​സം​ബ​ർ വ​രെ 40 മി​നി​റ്റ് വൈ​കു​മെ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ്. ഇ​തു​വി​ശ്വ​സി​ച്ച് പാ​ല​ക്കാ​ട് ജ​ങ്ഷ​നി​ൽ എ​ത്തു​ന്ന ഹ്വ​സ​ദൂ​ര യാ​ത്ര​ക്കാ​ർ മാ​സ​ങ്ങ​ളാ​യി പാ​തി​വ​ഴി​യി​ൽ കു​ടു​ങ്ങ​റാ​ണ് പ​തി​വ്. പാ​ല​ക്കാ​ടി​നും-​ഒ​റ്റ​പ്പാ​ല​ത്തി​നു​മി​ട‍യി​ൽ മ​ണി​ക്കൂ​റോ​ളം നി​ർ​ത്തി​യി​ടാ​റാ​ണ് പ​തി​വ്. ഒ​റ്റ​പ്പാ​ലം, തൃ​ശൂ​ർ, ആ​ലു​വ, ഏ​റ​ണാ​കു​ളം യാ​ത്ര​ക്കാ​രാ​ണ് കൂ​ടു​ത​ലാ​യും ദു​രി​ത​നു​ഭ​വി​ക്കു​ന്ന​ത്. ദു​രി​തം വ​ർ​ധി​ച്ച​തോ​ടെ ജ​ന​റ​ൽ കോ​ച്ചി​ലെ ഹ്വ​സ​ദൂ​ര യാ​ത്ര​ക്കാ​ർ അ​മൃ​ത എ​ക്സ്പ്ര​സി​നെ ഒ​ഴി​വാ​ക്കി​തു​ട​ങ്ങി. തി​രു​വ​ന​ന്ത​പു​രം ആ​ർ.​സി.​സി​യി​ലേ​ക്കു​ള്ള രോ​ഗി​ക​ളെ കൊ​ണ്ടും ട്രെ​യി​ൻ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ന​ല്ല തി​ര​ക്കാ​യി​രി​ക്കും.

രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്താ​ൻ വൈ​കു​ന്ന​തോ​ടെ രോ​ഗി​ക​ളും കൂ​ടെ​യു​ള്ള​വ​രും ഏ​റെ​ദു​രി​തം അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. പ​രാ​തി​യും പ്ര​തി​ഷേ​ധ​വും കൊ​ഴി​ഞ്ഞു​പോ​ക്കും വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് മാ​ർ​ച്ച് അ​ഞ്ച് മു​ത​ൽ സ​മ​യ​ക്ര​മം പാ​ലി​ച്ച് അ​മൃ​ത എ​ക്സ്പ്ര​സ് ഓ​ടു​മെ​ന്ന് കാ​ണി​ച്ച് റെ​യി​ൽ​വേ പ​ത്ര​കു​റി​പ്പ് ഇ​റ​ക്കി​യ​ത്. ഇ​നി​യും ദി​വ​സ​ങ്ങ​ൾ വൈ​കി ഓ​ട്ടം തു​ട​രു​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. മ​ധു​ര​യി​ൽ വൈ​കീ​ട്ട് 4.10ന് ​പു​റ​പ്പെ​ട​ന്ന ട്രെ​യി​ൻ രാ​ത്രി 8.30നാ​ണ് പാ​ല​ക്കാ​ട് എ​ത്തു​ന്ന​ത്. രാ​ത്രി 8.55നാ​ണ് പാ​ല​ക്കാ​ടു​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പി​ടേ​ണ്ട സ​മ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amrita ExpressPunctuality
News Summary - Amrita Express without punctuality
Next Story