എ.എം.വി.ഐ സ്ഥലംമാറ്റ പട്ടിക റദ്ദാക്കി
text_fieldsതിരുവനന്തപുരം: പിഴ ചുമത്തുന്നതിലെ മികവ് കണക്കാക്കി മോട്ടോര്‍ വാഹന വകുപ്പിലെ ഇന്‍സ്പെക്ടര്‍മാരെ സ്ഥലം മാറ്റിയ നടപടിക്ക് തിരിച്ചടി. 205 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ സ്ഥലംമാറ്റ പട്ടികയാണ് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ റദ്ദാക്കിയത്. പൊതുഭരണവകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സ്ഥലംമാറ്റം നടത്താന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
മൂന്നുവര്‍ഷം ഒരു ഓഫിസില്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനുള്ള കരട് ആദ്യം തയാറാക്കിയിരുന്നു. ഇതിനുശേഷം പിഴ ചുമത്തുന്നതിലടക്കം ഉദ്യോഗസ്ഥര്‍ കാണിക്കുന്ന മികവ് കണക്കാക്കി പുതിയ പട്ടിക തയാറാക്കിയതാണ് പരാതിക്കിടയാക്കിയത്.
അര്‍ഹമായ സ്ഥലംമാറ്റം പിഴ കുറഞ്ഞതിന്റെ പേരില്‍ നിഷേധിക്കുന്നതിനെതിരെ ട്രൈബ്യൂണലില്‍ കേസുമെത്തി. കരട് പട്ടിക പ്രകാരം ആറാഴ്ചക്കകം പൊതു സ്ഥലംമാറ്റം നടത്തുകയോ അല്ലെങ്കില്‍ 2024ലെ സ്ഥലംമാറ്റം ഏപ്രില്‍30നകം നടപ്പാക്കുകയോ ചെയ്യാന്‍ ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.