കൊച്ചിയിൽ വ്യായാമത്തിനിടെ ഫ്ലാറ്റിൽ നിന്ന് വീണ് 18കാരി മരിച്ചു
text_fieldsകൊച്ചി: നഗരത്തിലെ ഫ്ലാറ്റിെൻറ പത്താം നിലയുടെ ടെറസിൽനിന്ന് വീണ് 18കാരിക്ക് ദാരുണാന്ത്യം. എറണാകുളം സൗത്തിൽ ഗവ. ഗേള്‍സ് ഹൈസ്കൂളിന് സമീപം ശാന്തി തട്ടേക്കാട്ട് എസ്റ്റേറ്റ് മൂന്ന് എയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശിനി ഐറിന് റോയിയാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ എട്ടരക്കാണ് സംഭവം. ടെറസിൽ സഹോദരെനാപ്പം വ്യായാമത്തിനിടെ നടക്കുേമ്പാഴാണ് അപകടം. എട്ടാം നിലയുടെ വടക്കുഭാഗത്തെ ഷീറ്റിൽ വീണ പെൺകുട്ടി പിന്നീട് താഴേക്ക് പതിക്കുകയായിരുന്നു.
കാർ പാർക്കിങ് ഏരിയയിലെ ഷീറ്റിന് മുകളിൽ വീണ് അത് തകർന്ന് സൈഡ് ഭിത്തിയിലും വീണ ശേഷമാണ് താഴേക്കുപതിച്ചത്. ബന്ധുക്കള്‍ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ചാലക്കുടി സ്വദേശിനിയായ പെൺകുട്ടിയുടെ കുടുംബം കഴിഞ്ഞ ജനുവരി മുതലാണ് കൊച്ചിയിലെ ഫ്ലാറ്റിൽ താമസം തുടങ്ങിയത്.
സഹോദരനുമൊത്ത് എല്ലാ ദിവസവും ടെറസില്‍ ഐറിന് വ്യായാമം ചെയ്യാറുണ്ടെന്ന് പറയുന്നു. അപകടമരണമാണെന്നാണ് പൊലീസ് നിഗമനം. ഐറിെൻറ പിതാവ് റോയ് വിദേശത്താണ്. മാതാവ്: ബേണ്‍സി. സഹോദരന്: അലന് റോയ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.