Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകി​ണ​ർ...

കി​ണ​ർ കു​ഴി​ച്ചുകൊണ്ടിരുന്ന തൊ​ഴി​ലാ​ളി​യെ കല്ലിട്ട് കൊ​ല്ലാ​ൻ ശ്ര​മം

text_fields
bookmark_border
attack well
cancel

തി​രു​വ​ന​ന്ത​പു​രം: കി​ണ​ർ കു​ഴി​ക്കു​ന്ന​തി​നി​ടെ കി​ണ​റ്റി​ലേ​ക്ക് ക​ല്ലി​ട്ട് തൊ​ഴി​ലാ​ളി​യെ കൊ​ല്ലാ​ൻ ശ്ര​മം. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല​യി​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ടി​നാ​ണ് സം​ഭ​വം. പാറശാല സ്വദേശി സാബുവിനെയാണ് സു​ഹൃ​ത്ത് ബി​നു കല്ലിട്ട് കൊല്ലാൻ ശ്രമിച്ചത്.

ഇന്ന് രാവിലെ കിണർ കുഴിക്കുന്നതിനിടെ ഇരുവരും തമ്മിൽ കൂലിയെച്ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിൽ കിണറിനുള്ളിൽ മണ്ണ് മാറ്റികൊണ്ടിരുന്ന സാബുവിന്‍റെ തലയിലേക്ക് ബിനു കല്ലെടുത്തിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

കി​ണ​റ്റി​ൽ കു​ഴ​ഞ്ഞു വീ​ണ സാ​ബു​വി​നെ അ​ഗ്നി​ശ​മ​ന​സേ​ന​യും പൊ​ലീ​സും ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​. ഇ​യാ​ളു​ടെ തോ​ളി​നാ​ണ് പ​രി​ക്കേ​റ്റ​തെ​ന്നും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സാബുവിനെ ആക്രമിച്ച ശേഷം ഒളിവിൽ പോയ ബിനുവിന് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptwell
News Summary - An attempt made to kill worker who was digging a well
Next Story