വിവാദങ്ങൾക്ക് വിരാമം; കമലമ്മ യാത്രയായി
text_fieldsഅതിരപ്പിള്ളി: ചികിത്സ കിട്ടാതെ പുഴുവരിെച്ചന്ന് ആരോപണമുയർന്ന മലക്കപ്പാറയിലെ ആദിവാസി വയോധിക നിര്യാതയായി. വീരൻകുടി ഊരിലെ പ്രായം കൂടിയ വ്യക്തിയായ കമലമ്മയാണ് (പാട്ടി -94) കുടിലിൽ മരിച്ചത്.
മക്കൾ രണ്ടുപേർ അൽപം മാറി താമസിക്കുന്നുണ്ടെങ്കിലും ഇവർ ഒറ്റക്ക് കുടിലിൽ ജീവിച്ചുവരുകയായിരുന്നു. ഒരാഴ്ച മുമ്പ് സ്ട്രോക്ക് വന്നതോടെയാണ് ഇവർ കിടപ്പിലായത്. ഇതിനിടെ കിടപ്പുവ്രണം ബാധിച്ചു. ആരോഗ്യപ്രവർത്തകർ എത്തി വൈദ്യസഹായം നൽകിയെങ്കിലും ആശുപത്രിയിലെത്തിക്കാൻ വീട്ടുകാർ സഹകരിച്ചില്ല. നാല് കി.മീ. ദുർഘട വനത്തിലൂടെ കാൽനടയായി ഇവരെ എടുത്തുകൊണ്ടുവന്നാൽ മാത്രമേ മലക്കപ്പാറ റോഡിൽ ആംബുലൻസിനടുത്ത് എത്തിക്കാനാവൂ.
വന്യമൃഗങ്ങളുടെ ഉപദ്രവമുള്ള പ്രദേശംകൂടിയാണിത്. അതിനിടെ, ഇവർ ആരും നോക്കാനില്ലാതെ പുഴുവരിച്ചു കിടക്കുകയാണെന്ന വാർത്ത ചിലർ പ്രചരിപ്പിച്ചതാണ് വിവാദത്തിനിടയാക്കിയത്. തുടർന്ന് മന്ത്രി കെ. രാധാകൃഷ്ണനും സനീഷ് കുമാർ ജോസഫ് എം.എൽ.എയും ഇടപെടൽ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.