ചലച്ചിത്ര മേഖലയിലെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം
text_fieldsകൊച്ചി: മലയാള ചലച്ചിത്ര നിര്‍മാണ മേഖലയിലെ സാമ്പത്തിക ഇടപാടുകളില്‍ ആദായനികുതി വകുപ്പിന്‍റെ അന്വേഷണം. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിനേതാക്കളും നിർമാതാക്കളുമായ ആളുകളിൽനിന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് വിവരങ്ങൾ ശേഖരിച്ചു. ഇവരുടെ മൊഴി രേഖപ്പെടുത്തി.
പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. ഇത് സംബന്ധിച്ച കണക്കുകൾ ക്രോഡീകരിച്ചുവരികയാണെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സിനിമ നിർമാണത്തിന്‍റെ മറവിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.
വിദേശ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും പരിശോധിക്കും.സിനിമ മേഖലയിലെ പണമിടപാടുകളില്‍ കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച പ്രാഥമിക പരിശോധനകള്‍ക്ക് പിന്നാലെ വിശദ വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് ആദായ നികുതി വകുപ്പ്.
ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്ത് രണ്ടാഴ്ച തികയുന്നതിന് മുന്നേ കോടികള്‍ കലക്ഷന്‍ നേടിയെന്ന നിര്‍മാതാക്കളുടെ സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലും പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.