Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2023 7:18 AM IST Updated On
date_range 27 Sept 2023 7:18 AM ISTനബിദിന അവധി പുനഃക്രമീകരിച്ച് ഉത്തരവിറക്കി; 28നാണ് പുതിയ അവധി
text_fieldsbookmark_border
തിരുവനന്തപുരം: നബിദിന അവധി പുനഃക്രമീകരിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. 28നാണ് പുതിയ അവധി. നബിദിനം പ്രമാണിച്ച് സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, പ്രഫഷനൽ സ്ഥാപനങ്ങൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങി നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് നിയമത്തിന് കീഴിൽ വരുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധിയായി സർക്കാർ ഉത്തരവിറക്കി.
നേരത്തേ, സർക്കാർ നബിദിന അവധി നൽകിയത് 27നായിരുന്നു. മാസപ്പിറവി ദൃശ്യമായത് പ്രകാരം കേരളത്തില്‍ നബിദിനം 28ന് ആചരിക്കാന്‍ ഖാദിമാരും മതപണ്ഡിതരും ഐകകണ്‌ഠ്യേന തീരുമാനിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തും നൽകി. തുടർന്നാണ് അവധി മാറ്റിയത്. 27 പ്രവൃത്തിദിനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story