സ്പീക്കറെ 'നിങ്ങൾ' എന്ന് വിളിച്ച് ഷംസീർ; തലശ്ശേരി ശൈലിയെന്ന് വിശദീകരണം, ഒടുവിൽ ഖേദം
text_fieldsതിരുവനന്തപുരം: സ്പീക്കറെ 'നിങ്ങൾ' എന്ന് വിളിച്ച എ.എൻ. ഷംസീർ, പ്രതിപക്ഷം വിഷയം ഉയർത്തിയപ്പോൾ ഖേദം പ്രകടിപ്പിച്ചു. സാംക്രമികരോഗങ്ങൾ സംബന്ധിച്ച ബില്ലിെൻറ ചർച്ചക്കിെടയായിരുന്നു സംഭവം.
ചർച്ചയിൽ സമയക്രമമിെല്ലങ്കിലും അംഗങ്ങൾ 10 മിനിറ്റിൽ പ്രസംഗം അവസാനിപ്പിക്കണമെന്ന നിർദേശമായിരുന്നു സ്പീക്കർ എം.ബി. രാജേഷ് നൽകിയത്. നിരാകരണ പ്രമേയം അവതരിപ്പിച്ച് സംസാരിച്ച കുറുക്കോളി മൊയ്തീൻ സമയപരിധിക്കുള്ളിൽനിന്ന് സംസാരിച്ചു. പിന്നീട്, സംസാരിച്ച എൻ.എ. നെല്ലിക്കുന്ന്, പി.സി. വിഷ്ണുനാഥ് എന്നിവരെല്ലാം വളരെക്കൂടുതൽ സമയമെടുത്തു. അപ്പോൾ സ്പീക്കർ ചെയറിലില്ലായിരുന്നു. അദ്ദേഹം മടങ്ങിയെത്തിയപ്പോൾ ഷംസീർ സംസാരിക്കുകയായിരുന്നു. പ്രസംഗം ചുരുക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് 'നിങ്ങൾ പ്രതിപക്ഷത്തിന് കൂടുതൽ സമയം സംസാരിക്കാൻ അവസരം നൽകിയില്ലേ'യെന്ന പരാമർശം ഷംസീറിൽ നിന്നുണ്ടായത്.
തുടർന്ന്, പ്രതിപക്ഷാംഗങ്ങൾ ബഹളംെവച്ചു. 10 വർഷത്തോളം ലോക്സഭാംഗമായിരുന്ന വ്യക്തിയാണ് സ്പീക്കറെന്നും അദ്ദേഹത്തെ നിങ്ങളെന്ന് വിളിച്ചത് ചട്ടലംഘനവും സഭയോടുള്ള അവഹേളനവുമാണെന്നും പി.ടി. തോമസ് ചൂണ്ടിക്കാട്ടി. തുടർന്ന്, 'നിങ്ങൾ' എന്നത് തലശ്ശേരിയിലെ സംഭാഷണ ശൈലിയാണെന്നും തെറ്റായി പറഞ്ഞിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിച്ച് പരാമർശം പിൻവലിക്കുകയാണെന്നും ഷംസീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.