സ്പീക്കർ സംസാരിക്കാൻ സാധിക്കാത്ത ആളെന്ന് എ.എൻ. ഷംസീർ
text_fieldsകൊച്ചി: സ്പീക്കർ സംസാരിക്കാൻ സാധിക്കാത്ത ആളാണെന്നും പദവിയിൽ ഉത്തരവാദിത്തം നിർവഹിക്കുമെന്ന് എ.എൻ. ഷംസീർ എം.എൽ.എ. പാർട്ടി നേതൃത്വത്തിൽ പ്രവർത്തിച്ച പലരും സ്പീക്കർ പദവി വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്പീക്കർ സ്ഥാനത്ത് ഉത്തരവാദിത്തം നിർവഹിക്കാൻ സാധിക്കുമെന്ന് കരുതുന്നു. പാർട്ടി ഏൽപിച്ച ചുമതല നിർവഹിക്കും. സ്പീക്കർ നടത്തുന്നതും രാഷ്ട്രീയ പ്രവർത്തനമാണെന്ന് എ.എൻ. ഷംസീർ മാധ്യമങ്ങളോട് പ്രതികരിച്ചു.
മന്ത്രിയാകുമെന്ന് കേട്ടിരുന്നതെന്നും പദവി പ്രതീക്ഷിച്ചിരുന്നോ എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് സ്പീക്കർ എന്നാൽ 'ദോസ് ഹു കനോട്ട് സ്പീക്' എന്നല്ലേ അർഥമെന്നായിരുന്നു ഷംസീറിന്‍റെ മറുപടി.
ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് എ.എൻ. ഷംസീറിനെ നിയമസഭ സ്പീക്കറാക്കാനും നിലവിലെ സ്പീക്കർ എം.ബി. രാജേഷിനെ മന്ത്രിയാക്കാനും തീരുമാനിച്ചത്.
2016ൽ സി.പി.എം ശക്തി കേന്ദ്രമായ തലശ്ശേരി മണ്ഡലത്തിൽ നിന്ന് രാഷ്ട്രീയ ഗുരു കോടിയേരി ബാലകൃഷ്ണന്‍റെ പിൻഗാമിയായി എ.എൻ. ഷംസീർ നിയമസഭയിലേക്ക് കന്നി വിജയം നേടി. മുൻ ഡി.വൈ.എഫ്.ഐ നേതാവും യു.ഡി.എഫ് സ്ഥാനാർഥിയുമായ എ.പി. അബ്ദുല്ലക്കുട്ടിയെയാണ് വാശിയേറിയ പോരാട്ടത്തിൽ പരാജയപ്പെടുത്തിയത്.
2021ൽ കോൺഗ്രസിലെ എം.പി. അരവിന്ദാക്ഷനെ പരാജയപ്പെടുത്തി രണ്ടാംവട്ടവും എം.എൽ.എയായി. 2014ലെ വടകര ലോക്സഭ മണ്ഡലത്തിലെ കന്നി മത്സരത്തിൽ കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനോട് ഷംസീർ പരാജയപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.