അനന്തു വധം; ഒളിവിലായിരുന്ന രണ്ടാംപ്രതി പിടിയിൽ
text_fieldsചേര്‍ത്തല: വയലാറിൽ പ്ലസ് ടു വിദ്യാര്‍ഥിയെ മർദിച്ചുകൊന്ന കേസില്‍ ഒളിവിലായിരുന്ന പ്രതിയും പിടിയിലായി. ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാനെത്തിയ പ്ലസ് ടു വിദ്യാര്‍ഥി പട്ടണക്കാട് പഞ്ചായത്ത് പത്താം വാര്‍ഡ് കളപ്പുരക്കല്‍ നികര്‍ത്തില്‍ അശോകെൻറ മകന്‍ അനന്തുവിനെ മർദിച്ചുകൊന്ന കേസില്‍ ഒളിവിലായിരുന്ന രണ്ടാംപ്രതി വയലാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പറാശ്ശേരി ബാലമുരളിയെയാണ് (23) ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തത്.
ചേർത്തല ഓങ്കാരേശ്വരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. വയലാര്‍ നീലിമംഗലം ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയ അനന്തുവിനെ പ്രതികള്‍ തന്ത്രപൂര്‍വം വിളിച്ചുവരുത്തി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ അഞ്ചിന് രാത്രിയാണ് സംഭവം. ആർ.എസ്.എസ് ബന്ധം ഉപേക്ഷിച്ചതും സ്‌കൂളില്‍ മയക്കുമരുന്ന് കച്ചവടം എതിര്‍ത്തതുമാണ് ആർ.എസ്.എസ് സംഘം അനന്തുവിനെ വകവരുത്താൻ കാരണമെന്ന് പൊലീസ് പറഞ്ഞു. കേസില്‍ പ്രായപൂര്‍ത്തിയാകാത്തവരടക്കം 17 പ്രതികളാണുള്ളത്. 16 പേരെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു.
വയലാര്‍ രാമവര്‍മ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചേര്‍ത്തല സി.ഐ വി.പി. മോഹന്‍ലാൽ, എസ്.ഐ സി.സി. പ്രതാപചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബാലമുരളിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.