Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആനക്കാംപൊയിൽ-കള്ളാടി-...

ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി തുരങ്കപാത: കിഫ്ബി 2134.5 കോടി അനുവദിച്ചു

text_fields
bookmark_border
meppadi-anakkampoyil tunnel
cancel

തി​രു​വ​മ്പാ​ടി: വ​യ​നാ​ട്ടി​ലേ​ക്കു​ള്ള ആ​ന​ക്കാം​പൊ​യി​ൽ -ക​ള്ളാ​ടി-​മേ​പ്പാ​ടി തു​ര​ങ്ക​പാ​ത​ക്ക് 2134.5 കോ​ടി രൂ​പ കി​ഫ്‌​ബി അ​നു​വ​ദി​ച്ചു. ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന കി​ഫ്ബി യോ​ഗ​ത്തി​ലാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. നേ​ര​ത്തേ തു​ര​ങ്ക​പാ​ത​ക്ക് 658 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

കൊ​ങ്ക​ൺ റെ​യി​ൽ​വേ കോ​ർ​പ​റേ​ഷ​ൻ ത​യാ​റാ​ക്കി​യ വി​ശ​ദ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മാ​ണ് 2134.5 കോ​ടി രൂ​പ​യു​ടെ ചെ​ല​വ് ക​ണ​ക്കാ​ക്കി​യ​ത്.

വ​നം​വ​കു​പ്പ് അ​നു​മ​തി, സ​ർ​ക്കാ​ർ ഭ​ര​ണാ​നു​മ​തി എ​ന്നി​വ ല​ഭി​ച്ചാ​ൽ തു​ര​ങ്ക​പാ​ത നി​ർ​മാ​ണ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​വു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. ഏ​ഴു കി.​മീ ദൂ​ര​ത്തി​ൽ തു​ര​ങ്കം നി​ർ​മി​ക്കാ​നാ​ണ് പ​ദ്ധ​തി. പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ രാ​ജ്യ​ത്തെ മൂ​ന്നാ​മ​ത്തെ വ​ലി​യ തു​ര​ങ്ക​മാ​യി​രി​ക്കു​മി​ത്.

ആ​ന​ക്കാം​പൊ​യി​ൽ മു​ത്ത​പ്പ​ൻ​പു​ഴ​യി​ലെ മ​റി​പ്പു​ഴ വ​രെ​യാ​ണ് നി​ല​വി​ൽ റോ​ഡ് സൗ​ക​ര്യ​മു​ള്ള​ത്. ഇ​വി​ടെ ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​ക്ക് കു​റു​കെ പാ​ല​വും അ​പ്രോ​ച്ച് റോ​ഡും നി​ർ​മി​ക്ക​ണം. മ​റി​പ്പു​ഴ–​ചേ​ർ​ക്കാ​പ്പു​ഴ റോ​ഡ് ക​വ​ല​യി​ൽ​നി​ന്ന് തു​ര​ങ്കം ആ​രം​ഭി​ക്കു​ന്ന ചേ​ന​പ്പാ​റ വ​രെ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ സ​ർ​വേ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു.

ഇ​വി​ടെ 510 മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് റോ​ഡ് നി​ർ​മി​ക്കേ​ണ്ട​ത്. കോ​ട​ഞ്ചേ​രി, തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ ഏ​ഴ് ഹെ​ക്ട​ർ ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രും. സ്വ​കാ​ര്യ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ സം​ബ​ന്ധി​ച്ച് റ​വ​ന്യൂ വ​കു​പ്പ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, കൊ​ങ്ക​ൺ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ്ര​ദേ​ശ​ത്ത് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. വ​യ​നാ​ട് ജി​ല്ല​യി​ലെ മേ​പ്പാ​ടി​യി​ൽ അ​വ​സാ​നി​ക്കു​ന്ന​താ​ണ് നി​ർ​ദി​ഷ്ട തു​ര​ങ്ക​പാ​ത.

മേ​പ്പാ​ടി​യി​ൽ​നി​ന്ന് ക​ള്ളാ​ടി​വ​രെ നി​ല​വി​ൽ റോ​ഡ് സൗ​ക​ര്യ​മു​ണ്ട്.തു​ര​ങ്ക​പാ​ത യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളെ വ​യ​നാ​ടു​മാ​യും മൈ​സൂ​രു, ബം​ഗ​ളൂ​രു ന​ഗ​ര​ങ്ങ​ളു​മാ​യും എ​ളു​പ്പ​ത്തി​ൽ ബ​ന്ധി​പ്പി​ക്കാം. അ​തേ​സ​മ​യം, തു​ര​ങ്ക​പാ​ത പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന വി​മ​ർ​ശ​നം പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ഉ​യ​ർ​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kiifbtunnel roadanakkampoyil-meppadi tunnel
News Summary - Anakampoil-Kalladi-Meppadi tunnel: KIFB allotted Rs 2134.5 crore
Next Story