Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രതീക്ഷകൾ പൂവണിഞ്ഞില്ല; തിരിച്ചടിയിലുലഞ്ഞ്​ യു.ഡി.എഫ്​
cancel
Homechevron_rightNewschevron_rightKeralachevron_rightപ്രതീക്ഷകൾ...

പ്രതീക്ഷകൾ പൂവണിഞ്ഞില്ല; തിരിച്ചടിയിലുലഞ്ഞ്​ യു.ഡി.എഫ്​

text_fields
bookmark_border

കോഴിക്കോട്​: അടിമുടി വിവാദങ്ങൾ നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ അതെല്ലാം വോട്ടിലേക്ക്​ വഴിതുറക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു യു.ഡി.എഫ്​. അതി​െൻറ ബലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്​ചവെക്കാനാവുമെന്ന നിറഞ്ഞ പ്രതീക്ഷയിലായിരുന്നു മുന്നണി. എന്നാൽ, മലപ്പുറത്തും വയനാട്ടിലും മാത്രം പച്ചതൊട്ടതൊഴിച്ചാൽ കനത്ത തിരിച്ചടിയാണ്​ ഫലപ്രഖ്യാപനം യു.ഡി.എഫിന്​ സമ്മാനിച്ചത്​. നിയമസഭ തെര​െഞ്ഞടുപ്പിന്​ മുന്നോടിയായ സെമിഫൈനൽ പോരാട്ടമെന്ന്​ വിശേഷിപ്പിക്കപ്പെട്ട തദ്ദേശ വോ​ട്ടെടുപ്പിൽ പിന്നാക്കം പോയത്​ മുന്നണിയുടെ ആത്​മവിശ്വാസത്തിനും തിരിച്ചടിയേൽപിക്കും.

ത്രിതല പഞ്ചായത്തിൽ ഏറെ പിന്നാക്കം പോയത്​ യു.ഡി.എഫി​െൻറ അടിത്തറയിൽ വിള്ളലുകൾ സൃഷ്​ടിച്ചിട്ടുണ്ട്​. ഗ്രാമ, ​േബ്ലാക്ക്​, ജില്ല പഞ്ചായത്തുകളിൽ വ്യക്​തമായ ആധിപത്യം നേടാൻ എൽ.ഡി.എഫിന്​ കഴിഞ്ഞു. കഴിഞ്ഞ തവണ നേടിയ രണ്ടു കോർപറേഷനുകളിൽ ഒന്നു മാത്രമേ വ്യക്​തമായ ഭൂരിപക്ഷത്തിൽ നിലനിർത്താൻ യു.ഡി.എഫിന്​ കഴിഞ്ഞുള്ളൂ. ശക്​തികേന്ദ്രമായ കൊച്ചി കോർപറേഷനിൽ യു.ഡി.എഫി​ന്​ തിരിച്ചടി നേരിട്ടപ്പോൾ ഏറ്റവും വലിയ ഒറ്റകക്ഷിയായത്​ എൽ.ഡി.എഫ്. ആറു കോർപറേഷനുകളിൽ തിരുവനന്തപുരവും കൊല്ലവും കോഴിക്കോടും വീണ്ടും ഇടതിനൊപ്പം കരുത്തോടെ നിലയുറപ്പിച്ച​േപ്പാൾ ഇവിടങ്ങളിൽ യു.ഡി.എഫിന്​ ശക്​തി ക്ഷയിച്ചു. തൃശൂരിൽ ഇരുമുന്നണികളും തമ്മിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്​. രാഷ്​ട്രീയമായി ജനം വോട്ടു ചെയ്യുന്നുവെന്ന്​ കരുത​െപ്പടുന്ന ജില്ല പഞ്ചായത്തിൽ 14ൽ മൂന്നു ജില്ലകളിൽ മാത്രമാണ്​ യു.ഡി.എഫിന്​ മേൽക്കൈ നേടാനായത്​.

വിവാദങ്ങൾ വോട്ടാക്കാനായില്ല

സംസ്​ഥാനത്ത്​ ഇടതു ഭരണം ഏ​െറ വിവാദങ്ങളിൽ പെട്ടുഴലുന്ന സമയമായിട്ടും അവ വോട്ടാക്കി മാറ്റാൻ കഴിയാതിരുന്നത്​ യു.ഡി.എഫ്​ കേന്ദ്രങ്ങളിൽ കനത്ത നിരാശ സൃഷ്​ടിച്ചിട്ടുണ്ട്​. സ്വർണക്കടത്ത്​ ഉൾപെടെയുള്ള വിവാദങ്ങൾ ഇടതുമുന്നണിക്കെതിരായ പൊതുബോധം സൃഷ്​ടിച്ചിട്ടുണ്ടെന്ന കണക്കൂകൂട്ടലിലായിരുന്നു യു.ഡി.എഫ്​. എന്നാൽ, പ്രതിച്​ഛായ മങ്ങിയതിനിടയിലും ചിട്ടയായ പ്രവർത്തനം നടത്തിയാണ്​ ഇടതുമുന്നണി ഈ എതിർതരംഗങ്ങളെ മറികടന്ന്​ മികച്ച വിജയം പിടിച്ചെടുത്തത്​. സ്​ഥാനാർഥി നിർണയത്തിലും എൽ.ഡി.എഫ്​ ഏറെ മുന്നിട്ടുനിന്നു. തദ്ദേശ തെര​െഞ്ഞടുപ്പിൽ ഉയർത്തിക്കാ​ട്ടേണ്ട പല പ്രാദേശിക വിഷയങ്ങളേക്കാളും സംസ്​ഥാനത്തുയർന്ന വിവാദങ്ങളെ മാത്രം ആശ്രയിച്ചതടക്കമുള്ള പിഴവുകളും യു.ഡി.എഫിന്​ തിരിച്ചടിയായി.

ജോസി​െൻറ നഷ്​ടം

കെ.എം. മാണിയുടെ നിര്യാണത്തിനുപിന്നാലെ പിളർന്ന കേരള കോൺഗ്രസ്​ എമ്മിൽ പി.ജെ. ജോസഫിനെ ഒപ്പം നിർത്തി ജോസ് വിഭാഗത്തെ പുറന്തള്ളാനുള്ള തീരുമാനം ​തെറ്റായിരുന്നുവെന്ന്​ തെളിയിക്കുന്നതായിരുന്നു ഫലപ്രഖ്യാപനം. പരമ്പരാഗതമായി യു.ഡി.എഫിനോട്​ കൂറുപുലർത്തിയിരുന്ന കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും എറണാകുളത്തി​െൻറ ചില ഭാഗങ്ങളിലുമടക്കം യു.ഡി.എഫിന്​ തിരിച്ചടിയേൽപിക്കാൻ ജോസിനും കൂട്ടർക്കും കഴിഞ്ഞു. ജോസ്​.കെ. മാണിയെ മുൻനിർത്തി ക്രിസ്​ത്യൻ വോട്ടുബാങ്കിൽ കയറിക്കൂടാനുള്ള ഇടതുപദ്ധതികൾ വലിയൊരളവിൽ വിജയം കണ്ടുവെന്നാണ്​ ഫലം തെളിയിക്കുന്നത്​.

ജോസിനെയും കൂടെ നിർത്തണമെന്ന്​ യു.ഡി.എഫിലെ പല നേതാക്കളും ആവശ്യപ്പെട്ടിരുന്നെങ്കിലും മറിച്ചായിരുന്നു മുന്നണി തീരുമാനം. ഒരു ജില്ല പഞ്ചായത്തി​െൻറ പേരിൽ ജോസ് വിഭാഗത്തെ ഇറക്കി വിടേണ്ടിയിരുന്നി​െല്ലന്ന വാദഗതിക്ക്​ ഇനി മേൽക്കൈ ലഭിക്കും. എൽ.ജെ.ഡി മുന്നണി വിട്ടതും യു.ഡി.എഫിന്​ എതിരായപ്പോൾ അവരെയും ഐ.എൻ.എല്ലിനെയുമടക്കം ഉൾപെടുത്തി മുന്നണി വിപുലീകരിച്ച എൽ.ഡി.എഫി​െൻറ തന്ത്രപരമായ നീക്കങ്ങൾ കുറിക്കുകൊണ്ട തെരഞ്ഞെടുപ്പാണിത്​.

സംഘടനാ പ്രവർത്തനത്തിലെ പാളിച്ചകൾ

സംഘടനാ പ്രവർത്തനത്തിലെ പാളിച്ചയും കെട്ടുറപ്പില്ലായ്​മയും പലയിടങ്ങളിലും കോൺഗ്രസിന്​ തിരിച്ചടി നൽകിയപ്പോൾ ഗ്രൂപ്പു പോരടക്കം അതിന്​ ആക്കം കൂട്ടി. വിജയ സാധ്യത കണക്കിലെടുക്കാതെ ഗ്രൂപ്പ്​-സമുദായ സമവാക്യങ്ങൾ മുൻനിർത്തി സ്​ഥാനാർഥിക​െള നിശ്ചയിച്ചത്​ പലയിടങ്ങളിലും പരാജയത്തിന്​ വഴിയൊരുക്കിയെന്ന വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിനു മുൻപ് പാർട്ടി സംവിധാനത്തിൽ ഏറെ മാറ്റിത്തിരുത്തലുകൾ വരുത്തണമെന്നാണ്​​ ആവശ്യം. സംഘടനാ തലത്തിൽ അഴിച്ചുപണികൾ ഉൾപെടെയുള്ളവ കോൺഗ്രസിന്​ കൈക്കൊള്ളേണ്ടിവരും. മുഖ്യമന്ത്രി സ്​ഥാനത്തേക്ക്​ ഉയർത്തിക്കാട്ടാൻ കഴിയുന്ന ജനകീയ നേതാവിനെ മുൻനിർത്തിയുള്ള തെരഞ്ഞെടുപ്പ്​ തന്ത്രങ്ങളിലേക്കും പാർട്ടിക്ക്​ മാറ്റിച്ചവി​ട്ടേണ്ടിവരും. കോൺഗ്രസിനെതിരെ വിമർശനവുമായി കുഞ്ഞാലിക്കുട്ടിയും പി.ജെ. ജോസഫും ഇന്ന്​ രംഗത്തുവന്നതും മുന്നണിയിൽ ഏറെ പുനരാലോചനകൾക്ക്​ വഴിയൊരുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFCongressPanchayat Election 2020
Next Story