മെഗാബംപർ അടിച്ചത് വിശ്വസിക്കാനാകാതെ അനന്തു; ആഹ്ലാദത്തിൽ കുടുംബം
text_fields12 കോടിയുടെ ഓണം ബംപർ ലോട്ടറി അടിച്ചത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല അനന്തുവിന്. കട്ടപ്പനയിലെ പെയിൻറിങ് തൊഴിലാളിയായ വലിയതോവാള പൂവത്തോലിൽ വിജയെൻറ മകൻ അനന്തുവാണ് കോടിപതിയായത്.
എറണാകുളം എളംകുളത്ത് ക്ഷേത്രത്തിലെ അക്കൗണ്ടൻറായി ജോലി ചെയ്തുവരുകയായിരുന്നു. കട്ടപ്പനക്ക് അടുത്തുള്ള വലിയതോവാള ഗ്രാമത്തിലാണ് വിഷ്ണുവിെൻറ വീട്. സമ്പർക്ക വിലക്കിെനത്തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ ഏറെ നാളായി പിതാവ് വിജയന് തൊഴിലില്ല.
അമ്മ സുമ കട്ടപ്പന നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജീവനക്കാരിയാണ്. സഹോദരി ആതിര കൊച്ചിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയും. ഇപ്പോൾ ഇവർക്കുമില്ല ജോലി. കോവിഡുകാലത്ത് അനന്തുവിനും ജോലി സ്ഥലത്തേക്ക് മടങ്ങാനാകാതെ വീട്ടിലിരിക്കേണ്ടി വന്നത് കുടുംബത്തെ കടക്കെണിയിലാക്കിയിരുന്നു. കഴിഞ്ഞദിവസമാണ് വീണ്ടും േജാലിക്ക് പോയി തുടങ്ങിയത്.
ഒന്നാം സമ്മാനം തേടിയെത്തിയതോടെ സാമ്പത്തിക പ്രയാസം മാറുമെന്ന പ്രതീക്ഷയിലാണ് കുടുംബം. മക്കളുടെ പഠനച്ചെലവിനായി കടം വാങ്ങിയ തുക തിരികെ നൽകണം. നല്ലൊരു വീടുവെക്കണം. സാമ്പത്തിക പ്രയാസത്തിൽ മുടങ്ങിയ അനന്തുവിെൻറ തുടർപഠനം സാധ്യമാക്കണം തുടങ്ങിയ സ്വപ്നം പൂവണിയുമെന്ന് വീട്ടിലെത്തിയവരോട് വിജയൻ വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയോടെ വലിയതോവളയിലെ സുഹൃത്തുക്കൾ എറണാകുളത്തെ ജോലിസ്ഥലത്തെത്തി അനന്തുവുമായി വീട്ടിലേക്ക് മടങ്ങി. സഹോദരൻ- അരവിന്ദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.