ആനത്തലവട്ടം ആനന്ദൻ: തൊഴിലാളികൾക്കായി ജീവിതം സമർപ്പിച്ചയാൾ
text_fieldsതൊഴിലാളി വർഗത്തിനുവേണ്ടി സമ്പൂർണമായി ജീവിതം സമർപ്പിച്ച, അവർക്കിടയിൽ ജീവിച്ച ഉത്തമനായ നേതാവായിരുന്നു ആനത്തലവട്ടം ആനന്ദൻ. തൊഴിലാളികളുടെ ആവശ്യങ്ങളെക്കുറിച്ചുള്ള അടിയുറച്ച ബോധ്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലെ വഴികാട്ടി. ദുരിതജീവിതം നയിച്ചിരുന്ന കയർ തൊഴിലാളികളുടെ അന്തസ്സും അഭിമാനവും ഉയർത്തുന്ന നിസ്തുല പ്രവർത്തനമാണ് ട്രേഡ് യൂനിയൻ പ്രവർത്തനങ്ങളിലെ ആനത്തലവട്ടത്തിന്റെ ശ്രദ്ധേയമായ സംഭാവനകളിലൊന്ന്.
തുടർന്ന് തെക്കൻ കേരളത്തിലാകെ പരമ്പരാഗത തൊഴിലാളികളുടെ നേതൃനിരയിലേക്ക് സഖാവ് ഉയർന്നുവന്നു. ഇടതു സർക്കാറുകൾ തൊഴിലാളി വർഗത്തിന്റെയും സാധാരണ ജനങ്ങളുടെയും സമരങ്ങളിൽ നിന്നുണ്ടാകുന്നതാണെന്ന ബോധ്യത്തിൽ അവർക്കുവേണ്ടി ഉറച്ച നിലപാടുകൾ സ്വീകരിക്കുന്നത് അദ്ദേഹത്തിന്റെ പ്രകൃതമായിരുന്നു. ട്രാൻസ്പോർട്ട് തൊഴിലാളികളുടെ സമകാലീന പ്രശ്നങ്ങളോടുള്ള ആനത്തലവട്ടത്തിന്റെ സമീപനം ശ്രദ്ധിക്കാത്തവരുണ്ടാകില്ല.
സി.പി.എമ്മിന്റെ മുതിർന്ന നേതാവ് എന്ന നിലയിൽ ചാനൽ ചർച്ചകളിൽ ദൃഢവും വ്യക്തവുമായ അഭിപ്രായ പ്രകടനങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു. പൊതു പ്രവർത്തനത്തിൽ കമ്യൂണിസ്റ്റ് മൂല്യങ്ങൾ പൂർണമായും ഉയർത്തിപ്പിടിച്ച മികച്ച മാതൃകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സഖാവിന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
(സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.