'ലോകായുക്ത ഭേദഗതിയെ 1999ൽ എതിർത്തത് ഭരണഘടനാ വിരുദ്ധതയെ കുറിച്ച് അറിയാത്തത് കൊണ്ട്'
text_fieldsകോഴിക്കോട്: 1999ൽ ലോകായുക്ത നിയമം ചർച്ചക്ക് വന്നപ്പോൾ ഭേദഗതിയെ എതിർത്തത് സെക്ഷൻ 14ലെ ഭരണഘടനാ വിരുദ്ധതയെ കുറിച്ച് അറിയാത്തത് കൊണ്ടാണെന്ന് സി.പി.എം മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ ആനത്തലവട്ടം ആനന്ദൻ. ലോകായുക്ത നിയമം പാസാക്കുന്ന നിയമസഭ ചർച്ചയിൽ ആനത്തലവട്ടം ആനന്ദൻ നടത്തിയ പ്രസംഗം പ്രചരിക്കുന്ന സാഹചര്യത്തിലാണ് പ്രതികരണം.
ഇക്കാര്യത്തെ കുറിച്ച് അന്ന് ആരും പറഞ്ഞുതന്നില്ല. നിയമത്തിലെ ഭരണഘടനാ വിരുദ്ധത തിരിച്ചറിഞ്ഞത് കൊണ്ടാണ് സംസ്ഥാന സർക്കാർ ഇപ്പോൾ തിരുത്തുന്നത്. തെറ്റ് തിരുത്തൽ ജനങ്ങളോടുള്ള തുറന്നു പറച്ചിലാണെന്നും ആനത്തലവട്ടം ആനന്ദൻ ചാനൽ ചർച്ചയിൽ വ്യക്തമാക്കി.
''അഴിമതി ആരോപണം തെളിയിക്കുകയും പൊതുപ്രവർത്തകർ തൽക്ഷണം ഒഴിയുകയും വേണമെന്ന് ലോകായുക്ത അഭിപ്രായപ്പെട്ടാൽ അത് നിരാകരിക്കാനുള്ള അവകാശം സർക്കാറിൽ നിക്ഷിപ്തമായിരിക്കുന്നത് ചർച്ചയുടെ ഗൗരവ സ്വഭാവം കളയുന്നതാണ്. ഇങ്ങനെയൊരു വ്യവസ്ഥയുണ്ടെങ്കിൽ ലോകായുക്തക്ക് മുകളിലായിരിക്കും സർക്കാർ.
കോടതിക്ക് മുകളിൽ ഒരു തീരുമാനം എടുക്കാനുള്ള അധികാരം സർക്കാറിന് നൽകുന്നത് ശരിയല്ല'' -ഇതാണ് ആനത്തലവട്ടം ആനന്ദന്‍റെ നിയമസഭ പ്രസംഗത്തിലെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.