Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആനാവൂർ നാഗപ്പൻ വീണ്ടും...

ആനാവൂർ നാഗപ്പൻ വീണ്ടും സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി

text_fields
bookmark_border
ആനാവൂർ നാഗപ്പൻ വീണ്ടും സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി
cancel

തി​രു​വ​ന​ന്ത​പു​രം: സി.​പി.​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​നെ വീ​ണ്ടും ​െത​ര​ഞ്ഞെ​ടു​ത്തു. 45 അം​ഗ ജി​ല്ല ക​മ്മി​റ്റി​യെ​യും തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​പ്ര​തി​നി​ധി​ക​ളാ​യി 41അം​ഗ​ങ്ങ​ളെ​യും തി​ങ്ക​ളാ​ഴ്ച സ​മാ​പി​ച്ച ജി​ല്ല സ​മ്മേ​ള​നം ​െത​ര​ഞ്ഞെ​ടു​ത്തു. 
ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​​​െൻറ ഭാ​ഗ​മാ​യി സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​നെ തു​ട​ര്‍ന്ന് 2016 മാ​ര്‍ച്ചി​ലാ​ണ് ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​നെ ആ​ദ്യം തെ​ര​ഞ്ഞെ​ടു​ത്ത​ത്. സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം, ക​ര്‍ഷ​ക​ത്തൊ​ഴി​ലാ​ളി യൂ​നി​യ​ൻ  സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്, കേ​ന്ദ്ര വ​ര്‍ക്കി​ങ് ക​മ്മി​റ്റി അം​ഗം എ​ന്നീ​നി​ല​ക​ളി​ല്‍ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​ണ്​ ആ​നാ​വൂ​ർ.  കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റാ​യും തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റാ​യും പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്. 

വി​ദ്യാ​ര്‍ഥി യു​വ​ജ​ന മേ​ഖ​ല​ക​ളി​ലെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലൂ​ടെ പൊ​തു​രം​ഗ​ത്തേ​ക്കു​വ​ന്ന ആ​നാ​വൂ​ര്‍ ക​ര്‍ഷ​ക​ത്തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ലാ​ണ് കേ​ന്ദ്രീ​ക​രി​ച്ച​ത്. നി​ര​വ​ധി സ​മ​ര​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.  നെ​യ്യാ​റ്റി​ന്‍ക​ര കു​ന്ന​ത്തു​കാ​ല്‍ ആ​നാ​വൂ​ര്‍ ദീ​പാ​സി​ലാ​ണ് താ​മ​സം. ഭാ​ര്യ: ശ​ശി​ക​ല,  ദീ​പു, ദീ​പ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsanavoor nagappanThiruvananthpuram district
News Summary - Anavoor Nagappan CPM Thiruvananthpuram-Kerala News
Next Story