അന്തേവാസിക്ക് മർദനം; ആശ്രയ കേന്ദ്രം അടച്ചുപൂട്ടാൻ ഉത്തരവ്
text_fieldsഅഞ്ചൽ: ആശ്രയ കേന്ദ്രത്തിലെ അന്തേവാസിയെ നടത്തിപ്പുകാരൻ മർദിച്ചതിനെ തുടർന്ന് വിവാദത്തിലായ അഞ്ചൽ അർപ്പിത ആശ്രയ കേന്ദ്രം ഉടൻ അടച്ചുപൂട്ടാൻ ജില്ല കലക്ടർ ഉത്തരവിട്ടു. റവന്യു അധികൃതർക്കാണ് നിർദേശം. അന്തേവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിക്കുവാനും നിർദേശമുണ്ട്. ഉത്തരവിന്റെ പകർപ്പ് ആശ്രയ കേന്ദ്രം സെക്രട്ടറി ടി.സജീവന് കൈമാറി.
വൃദ്ധയായ അന്തേവാസിയെ അടിക്കുന്നതായും വഴക്ക് പറയുന്നതുമായ വീഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടർന്ന് മനുഷ്യാവകാശ കമീഷനും പൊലീസും സ്വമേധയാ കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക നീതി വകുപ്പ് ജില്ലാ മേധാവി കെ.കെ ഉഷ, റൂറൽ എസ്.പി കെ.ബി രവി, വനിതാ കമീഷൻ അംഗങ്ങളായ ഡോ.എം.എസ് താര, ഷാഹിദ കമാൽ, പുനലൂർ ആർ.ഡി.ഒ ബി.ശശികുമാർ മുതലായവർ ആശ്രയകേന്ദ്രത്തിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സ്ഥാപന നടത്തിപ്പിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതിനെതുടർന്നാണ് സ്ഥാപനം അടച്ചുപൂട്ടാൻ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.