അഞ്ചേരി ബേബി വധം: സ്പെഷൽ പ്രോസിക്യൂട്ടറെ മാറ്റിയത് ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: അഞ്ചേരി ബേബി വധക്കേസിലെ സ്പെഷൽ പ്രോസിക്യൂട്ടറെ മാറ്റിയ സർക്കാർ നടപടി ഹൈ കോടതി റദ്ദാക്കി. കഴിഞ്ഞ സർക്കാർ നിയമിച്ച സ്പെഷൽ പ്രോസിക്യൂട്ടർ സിബി ചേനപ്പാടിയ െ തുടരാൻ അനുവദിക്കുകയും ചെയ്തു. മന്ത്രി എം.എം. മണി കൂടി പ്രതിയായ കേസിൽ രാഷ്ട്രീയ ലക ്ഷ്യത്തോടെയുള്ള ദുരുദ്ദേശ്യപരമായ നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് ആരോപിച് ച് ബേബിയുടെ സഹോദരൻ ജോർജ് നൽകിയ ഹരജിയിലാണ് ഉത്തരവ്. പ്രോസിക്യൂട്ടറെ മാറ്റിയ നടപടി സ്വേച്ഛാപരവും അപ്രധാന പരിഗണനകളോടെയുള്ളതും ചാപല്യം പ്രകടമാക്കുന്നതുമാണെന്ന് കോടതി വിലയിരുത്തി.
ഒരു മന്ത്രിയും സർക്കാറിനെ നയിക്കുന്ന പാർട്ടിയുടെ നേതാക്കളും പ്രതികളായ കേസിലെ നടപടികൾ നിയമവിരുദ്ധവും സ്വേച്ഛാപരവുമാെണന്നായിരുന്നു ഹരജിയിലെ വാദം. 2018 ജൂലൈ 24നാണ് സിബി ചേനപ്പാടിയെ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് മാറ്റി എൻ. കെ. ഉണ്ണികൃഷ്ണനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിട്ടത്. മികച്ച രീതിയിൽ പ്രവർത്തിക്കുകയായിരുന്ന പ്രോസിക്യൂട്ടറെ നീക്കിയത് രാഷ്ട്രീയ ലക്ഷ്യേത്താടെയാെണന്നായിരുന്നു ഹരജിക്കാരെൻറ ആരോപണം.
സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനെന്നതുപോലെ കാലാവധി കഴിയും മുെമ്പ ഒഴിവാക്കാനും അധികാരമുണ്ടെന്നായിരുന്നു സർക്കാർ വാദം. ഒരു രാഷ്ട്രീയ കക്ഷിയുടെ നേതാവായിരുന്നു മുൻ സ്പെഷൽ പ്രോസിക്യൂട്ടർ. അതിനാൽ, വിചാരണ നടപടി നിഷ്പക്ഷമാവില്ല. സത്യസന്ധമായ വിചാരണ നടപടി ഉണ്ടാവണം എന്നത് മാത്രമായിരുന്നു ലക്ഷ്യം. മികച്ച ചരിത്രമുള്ളയാളെയാണ് പകരം നിയമിച്ചത്. ഇക്കാര്യത്തിൽ ദുരുദ്ദേശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കി.
എന്നാൽ, രാഷ്ട്രീയ ചായ്വ് ഉണ്ട് എന്ന പേരിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പോലുള്ളവരെ ചുമതലകളിൽനിന്ന് മാറ്റുന്നത് അനഭിലഷണീയ ഫലമാണ് ഉണ്ടാക്കുകയെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. ഭരണമാറ്റത്തിനനുസരിച്ച് സർക്കാറിന് താൽപര്യമുള്ള പാനലുണ്ടാക്കി സ്പെഷൽ പ്രോസിക്യൂട്ടർമാരെ നിയമിക്കുന്ന പ്രവണതയുണ്ട്. ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ അർപ്പണ മനോഭാവവും നീതിബോധവും കഴിവുമുള്ളയാളുമാണെങ്കിൽ രാഷ്ട്രീയ ചായ്വിെൻറ പേരിൽ ഒഴിവാക്കുന്നത് അഭിലഷണീയമല്ല. പ്രോസിക്യൂട്ടറെ മാറ്റിയതിന് പിന്നിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്ന ഹരജിക്കാരുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് സാഹചര്യങ്ങളിൽനിന്ന് വ്യക്തമാണെന്നും രാഷ്ട്രീയ ചായ്വിെൻറ പേരിൽ പ്രോസിക്യൂട്ടറെ മാറ്റിയ നടപടി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
സർക്കാർ തെറ്റായ തീരുമാനമെടുത്താലോ വേണ്ട തീരുമാനമെടുക്കാതിരുന്നാലോ വിവേചനപരമായ തീരുമാനം അന്യായമായി സ്വീകരിച്ചാലോ ഇടപെടാൻ അധികാരമുണ്ടെന്ന് വ്യക്തമാക്കിയ കോടതി പ്രോസിക്യൂട്ടറെ മാറ്റിയ നടപടി റദ്ദാക്കുകയും തൊടുപുഴ സെഷൻസ് കോടതിയുെട പരിഗണനയിലുള്ള കേസിൽ അദ്ദേഹത്തെ തുടരാൻ അനുവദിക്കുകയുമായിരുന്നു. 1982 നവംബർ 13നാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.