മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്ധ്രാപ്രദേശ് സർക്കാർ 10 കോടി നൽകി
text_fieldsതിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്ധ്രാപ്രദേശ് സർക്കാർ 10 കോടി രൂപ നൽകി. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ - 70 ലക്ഷം, സംസ്ഥാന കർഷക തൊഴിലാളി യൂനിയൻ (കെ.എസ്.കെ.ടി.യു) സംസ്ഥാന കമ്മിറ്റി - 65 ലക്ഷം, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ - രണ്ടാം ഗഡു- 23 ലക്ഷം, (ആദ്യ ഗഡു 35 ലക്ഷം രൂപ നേരത്തെ കൈമാറിയിരുന്നു), ദേശീയ സമ്പാദ്യ പദ്ധതി ഏജൻസ് അസോസിയേഷൻ - 10,45,000 രൂപ എന്നിങ്ങനെ രൂപ നൽകി.
ദ ക്യാനന്നൂർ ഡിസ്ട്രിക്ട് ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി , കണ്ണൂർ - 10 ലക്ഷം, തൃശൂർ, പൂങ്കുന്നം, ജെഞ്ചൂർ സെക്യൂരിറ്റി എൽ.എൽ.പി-10 ലക്ഷം, ലോക കേരള സഭ അംഗവും ബ്രൂണൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി വ്യവസായിയുമായ രവി ഭാസ്കർ-10 ലക്ഷം, തലശ്ശേരി സഹകരണ ആശുപത്രി-അഞ്ച് ലക്ഷം രൂപ, ബേക്കൽ റിസോർട്ട്സ് ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ്-അഞ്ച് ലക്ഷം, തിരുവല്ല ഗവൺമെൻറ് എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്-മൂന്ന് ലക്ഷം രൂപ.
കടവത്തൂർ സർവീസ് സഹകരണ ബാങ്ക്-രണ്ടര ലക്ഷം, നഗരൂർ ഗ്രാമപഞ്ചായത്ത്-2,33,500 രൂപ, അലുമിനി അസോസിയേഷൻ പോളിടെക്നിക് കോളേജ് മട്ടന്നൂർ-2,32,522 രൂപ, സവാരി ദി റിയൽ ട്രാവൽ മെയ്റ്റ്, പിണറായി-രണ്ട് ലക്ഷം, കേരള യുക്തിവാദ സംഘം- രണ്ട് ലക്ഷം, കാസി കടമത്ത് ജുമാ മസ്ജിദ്, ലക്ഷദ്വീപ്-രണ്ട് ലക്ഷം, നമ്മുടെ നാട് പെരുമ്പടവ്, നവമാധ്യമ കൂട്ടായ്മ-1,70,443 രൂപ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി-ഒരു ലക്ഷം, സൗത്ത് ഇന്ത്യൻ ബാങ്ക്, മമ്പറം ബ്രാഞ്ച്-ഒരു ലക്ഷം രൂപ.
വൺ ആർട്ട് നേഷൻ ചിത്രകല ക്യാമ്പ് നടത്തി സ്വരൂപിച്ച-ഒരു ലക്ഷം, പിണറായി ക്ഷീരോൽപാദക സഹകരണ സംഘം-ഒരു ലക്ഷം, തലശ്ശേരി റോട്ടറി ഫോർ ദ വെൽഫെയർ ഓഫ് ഹാൻഡികാപ്പ്ഡ് -ഒരു ലക്ഷം, കണ്ണൂർ ചാൾസൺ. പി-ഒരു ലക്ഷം, കണ്ണൂർ ബാർ അസോസിയേഷൻ-ഒരു ലക്ഷം, ഓസ്കാർ വുഡ് ഇൻഡസ്ട്രീസ്-ഒരു ലക്ഷം, തലശ്ശേരി, ആയിഷാസ്, ഷസ്ലി വി.സി-ഒരു ലക്ഷം, കതിരൂർ ഖാദിദുൽ ഇസ് ലാം ജമാഅത്ത് കമ്മിറ്റി-75,000 രൂപ, മേപ്പള്ളി ഗാർഡൻസ് റസിഡൻസ് അസോസിയേഷൻ -75,000 രൂപ,കണ്ണൂർ ജില്ലാ ക്യാൻസർ കൺട്രോൾ കൺസോർഷ്യം-61,500 രൂപ.
പിണറായി എ.കെ.ജി.എം.ജി.എച്ച്.എസ്.എസ് റിട്ട.പ്രിൻസിപ്പാൾ ഉഷ നന്ദിനി ആർ - 56, 547 രൂപ, പിണറായി എ.കെ.ജി.എം.എച്ച്.എസ്.എസ്-50,000 രൂപ, കണ്ണൂർ വി. രവീന്ദ്രൻ- 53,560 രൂപ, തിരികെ 2007 എസ്എസ്എൽസി ബാച്ച്- 52,151 രൂപ, വേണ്ടുട്ടായി പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം- 50,000 രൂപ, സഖാവ് എ. രാധാകൃഷ്ണൻ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ശ്രീനാരായണ വായനശാല ഗ്രന്ഥാലയം കായലാട് - 50,000 രൂപ.
തൂവക്കുന്ന് ബ്രദേഴ്സ് വടക്കുമ്പാട്ട് - 50,000 രൂപ, കെ.എൻ.ആർ.എ, കണ്ണോത്തുംചാൽ നോർത്ത് റസിഡൻസ് അസോസിയേഷൻ - 45,000 രൂപ, പവിത്രൻ വി.എം, തലശ്ശേരി- 41,000 രൂപ, ഓർമ്മച്ചെപ്പ് 92 സൗഹൃദ കൂട്ടായ്മ, കൂടാളി എച്ച്എസ്എസ് 1992 എസ് എസ് എൽ സി ബാച്ച് - 40,000 രൂപ, മാനവീയം അണ്ടല്ലൂർ , പാലയാട് - 35, 700 രൂപ, ക്ലാസ്മേറ്റ്സ് 1987-88, ജി എച്ച് എസ് പാലയാട് - 33,000 രൂപ, തളിയിൽ സോഷ്യൽ വെൽഫെയർ സഹകരണ സംഘം തിരുവനന്തപുരം - 25,000 രൂപ.
ചെറുപുഴ അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി - 25,000 രൂപ, കേരള സീനിയർ സിറ്റിസൺ ഫോറം, ഡോക്ടർമുക്ക് യൂണിറ്റ്, പിണറായി - 25,000 രൂപ, രാധ ടി, സിതാര പത്മകുമാർ, പിണറായി - 25,000 രൂപ, ജൂനിയർ അസിസ്റ്റൻസ് കെഎസ്എഫ്ഇ ചക്കരക്കൽ ബ്രാഞ്ച് - 25,000 രൂപ, സഞ്ജയ് എം പി മാനവീയം മുണ്ടല്ലൂർ - 25,000 രൂപ, സുഷമ എം വി അഭയം ഹൗസ് മുണ്ടല്ലൂർ - 25,000 രൂപ എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.