ആന്ധ്രയിൽ നിന്ന് 5000 ടൺ ജയ അരി എത്തിക്കും
text_fieldsകൊച്ചി: അരി മില്ലുടമകളുമായി സപ്ലൈകോ നടത്തിയ ചർച്ചയെത്തുടർന്ന് 5000 ടൺ ജയ അരി കേരളത്തിന് ലഭ്യമാക്കാൻ ധാരണയായതായി ചെയർമാൻ എ.പി.എം. മുഹമ്മദ് ഹനീഷ് അറിയിച്ചു. അരിയുടെ വരവ് ഇൗ മാസം 23ന് ആരംഭിച്ച് 27ന് പൂർത്തിയാകുമെന്നാണ് കരുതുന്നത്. കിഴക്കൻ ഗോദാവരി ജില്ലയിൽനിന്നാണ് അരി ലഭ്യമാകുന്നത്.
ജൂലൈയിൽ മുഖ്യമന്ത്രി പിണറായി വിജയനും ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി കെ.ഇ. കൃഷ്ണമൂർത്തിയുമായി നടന്ന കൂടിക്കാഴ്ചെയത്തുടർന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമെൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം ആന്ധ്ര മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് കഴിഞ്ഞ 17ന് ഹൈദരാബാദിൽ ചർച്ച നടന്നത്. ആന്ധ്രയിലെ മില്ലുകളിൽനിന്ന് അരി നേരിട്ട് വാങ്ങാൻ സപ്ലൈകോക്ക് അനുമതി നൽകി കേരള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇൗ സംവിധാനം ഒാണക്കാലത്തിനുശേഷം വിപുലീകരിക്കാനും ആന്ധ്ര സപ്ലൈകോയുമായി നെല്ലുസംഭരണത്തിന് കരാർ ഒപ്പുവെക്കാനുമാണ് ഉദ്ദേശിക്കുന്നെതന്ന് ചെയർമാൻ പറഞ്ഞു.
ചർച്ചകളിൽ കേരളത്തെ പ്രതിനിധാനം ചെയ്ത് സൈപ്ലകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് ഹനീഷ്, മാനേജർമാരായ ഡി. വിഭുകുമാർ, എം.എൽ. ദീപു, ആർ.എൻ. സതീഷ് എന്നിവരും ആന്ധ്ര സപ്ലൈകോയെ പ്രതിനിധാനം ചെയ്ത് വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ. രാംഗോപാൽ, ആന്ധ്ര റൈസ് മില്ലേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എ. രാമകൃഷ്ണ റെഡ്ഡി എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.