ആൻഡ്രൂസ് താഴത്ത് ഇ.ഡിക്ക് മുന്നിൽ ഹാജരായില്ല
text_fieldsകൊച്ചി: എറണാകുളം അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ എൻഫോഴ്സ്മന്റെ് ഡയറക്ടറേറ്റ് വീണ്ടും വിളിച്ചുവരുത്തിയിട്ടും ഹാജരാകാതെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത്. തിങ്കളാഴ്ചയാണ് ഇദ്ദേഹത്തിന് ഹാജരാവാൻ ഇ.ഡി വീണ്ടും നോട്ടീസ് നൽകിയിരുന്നത്.
എന്നാൽ, അസൗകര്യം ചൂണ്ടിക്കാണിച്ച് സാവകാശം തേടി. കേസിൽ സിറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയും ഇ.ഡി രേഖപ്പെടുത്തും. കേസിൽ പ്രാഥമികമായ മൊഴിയെടുപ്പ് പൂർത്തിയായിട്ടുണ്ട്, ഒപ്പം കേസുമായി ബന്ധപ്പെട്ട രേഖകൾ നേരത്തേ അതിരൂപത അധികൃതർ ഇ.ഡിക്കു മുന്നിൽ ഹാജരാക്കിയിരുന്നു. ജൂണിലാണ് മാർ ആൻഡ്രൂസ് താഴത്തിനും ആലഞ്ചേരിക്കും ഭൂമിയിടപാട് വിഷയത്തിൽ ഹാജരാവാൻ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് അയച്ചത്.
അന്ന്, ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹാജരാവാതിരുന്നത്. തുടർന്ന് ജൂലൈ പത്തിലേക്ക് വീണ്ടും ഹാജരാവാൻ നോട്ടീസ് നൽകുകയായിരുന്നു. തിങ്കളാഴ്ച ഹാജരാവാത്ത സാഹചര്യത്തിൽ വീണ്ടും എത്താനുള്ള നോട്ടീസ് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.