Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതേങ്കുറിശ്ശി...

തേങ്കുറിശ്ശി ദുരഭിമാനകൊല: കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്ന്​ അനീഷിന്‍റെ കുടുംബം

text_fields
bookmark_border
തേങ്കുറിശ്ശി ദുരഭിമാനകൊല: കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്ന്​ അനീഷിന്‍റെ കുടുംബം
cancel

പാലക്കാട്​: തേങ്കുറിശ്ശി ദുരഭിമാനകൊല സംബന്ധിച്ച്​ കൂടുതൽ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട അനീഷിന്‍റെ കുടുംബം. ​കേസിലെ പ്രതികൾ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടത്തിയതായി അനീഷിന്‍റെ അമ്മ രാധ വെളിപ്പെടുത്തി.

സ്​ത്രീധനം ചോദിച്ചുവെന്ന്​ കാണിച്ച്​ അനീഷിന്‍റെ ഭാര്യ ഹരിതുടെ കുടുംബം നോട്ടീസയച്ചിരുന്നുവെന്ന്​ രാധ പറഞ്ഞു. കൊലപാതകത്തിന്‍റെ സൂത്രധാരൻ ഹരിതയുടെ മുത്തച്​ഛനാണ്​. പ്രതികൾക്ക്​ വധശിക്ഷ തന്നെ നൽകണം. ഹരിതയെ സംരക്ഷിക്കുമെന്നും അനീഷിന്‍റെ അമ്മ പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ട് 6.30നാണ് ഇലമന്ദം ആറുമുഖന്‍റെ മകൻ അനീഷ് (അപ്പു -27) തേങ്കുറുശ്ശിയിൽവെച്ച് കൊല്ലപ്പെട്ടത്. തേങ്കുറുശ്ശി മാനാംകുളമ്പ്​ സ്​കൂളിന്​ സമീപമാണ് ദാരുണ​ സംഭവം നടന്നത്. കടയിൽ പോയി സഹോദരനൊപ്പം ബൈക്കിൽ തിരിച്ചു വരുന്ന വഴിയാണ് അനീഷ് ആക്രമിക്കപ്പെട്ടത്. ഗുരുതര പരിക്കേറ്റ അനീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:honour killingpalakkad
News Summary - Aneesh's family says they tried to trap him in a fake case
Next Story