വീടുകളിൽ സബ്സിഡിയോടെ സൗരോർജ്ജനിലയങ്ങൾ സ്ഥാപിക്കുന്ന പദ്ധതിയുമായി അനെർട്ട്
text_fieldsസൗരോർജ്ജ വൈദ്യുതോല്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി "സൗരതേജസ്' എന്ന പേരിൽ പുതിയ പദ്ധതിയുമായി അനെർട്ട്. പദ്ധതിയുടെ ഭാഗമായി ഗാർഹിക ഉപഭോക്താക്കൾക്ക് കേന്ദ്ര - സർക്കാർ സബ്സിഡിയോടുകൂടി ഗ്രിഡ് ബന്ധിത പുരപ്പുറ സൗരോർജ്ജ - നിലയങ്ങൾ സ്ഥാപിക്കുന്നതിനും അവസരവും ഒരുക്കുന്നുണ്ട്. ഈ പദ്ധതിയിലൂടെ 25 മെഗാവാട്ട് ആകെ ശേഷിവരുന്ന പ്ലാന്‍റുകൾ സ്ഥാപിക്കുവാനാണ് അനെർട്ട് പ്രാഥമികമായും ലക്ഷ്യമിടുന്നത്.
ഗാർഹിക ഉപഭോക്താക്കൾ സ്ഥാപിക്കുന്ന 10 കിലോവാട്ട് വരെ ശേഷിയുള്ള സൗരോർജ്ജ പ്ലാന്‍റിനാണ് സസ്സിഡി ലഭിക്കുന്നത്. 3 കിലോവാട്ട് വരെ സ്ഥാപിക്കുന്നതിന് കേന്ദ്ര നവ പുനരുപയോഗ ഊർജ്ജ മന്ത്രാലയം (എം.എൻ.ആർ.ഇ) നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വിലയുടെ 40 ശതമാനവും 3 കിലോവാട്ടിന് മുകളിൽ 10 കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്‍റിന് ആദ്യ 3 കിലോവാട്ടിന് 40 ശതമാനവും തുടർന്ന് 20 ശതമാനം നിരക്കിലുമാണ് സബ്സിഡി ലഭിക്കുന്നത്. ഗ്രൂപ്പ് ഹൌസിംഗ് സൊസൈറ്റികൾ, ഫ്ലാറ്റുകൾ, അപ്പാർട്ട്മെന്‍റുകൾ എന്നിവയ്ക്ക് പരമാവധി 500 കിലോവാട്ടുവരെ (ഒരു വീട്ടിന് പരമാവധി 10 കിലോവാട്ട് എന്ന കണക്കിൽ) പ്ലാൻറ് സ്ഥാപിക്കുന്നതിന് 20 ശതമാനം സബ്സിഡി ലഭിക്കുന്നതാണ്.
ഒരു കിലോവാട്ട് ശേഷിയുള്ള സോളാർ പ്ലാന്‍റിൽ നിന്ന് ഒരു ദിവസം ഏകദേശം 4 യൂണിറ്റ് വൈദ്യുതി ലഭിക്കുന്നതാണ്. ഇലക്ട്രിസിറ്റി ബില്ലിൽ നിന്ന് പ്രതിമാസ വൈദ്യുതി ഉപഭോഗം എത്ര എന്ന് മനസ്സിലാക്കി അതിനനുസരിച്ച് സ്ഥാപിക്കേണ്ട പ്ലാന്‍റിന്‍റെ ശേഷി നിശ്ചയിക്കാം. സോളാർ പ്ലാൻറ് സ്ഥാപിക്കുന്നതിനായി മുടക്കിയ തുക നമ്മുടെ വൈദ്യുതി ഉപഭോഗത്തിന്‍റെ അടിസ്ഥാനത്തിൽ 4 മുതൽ 7 വർഷത്തിനകം തിരികെ ലഭിക്കുന്നതാണ്.
400 യൂണിറ്റ് വൈദ്യുതി പ്രതിമാസ ഉപഭോഗമുള്ള ഒരു വീട്ടിൽ ഏകദേശം 2200 - രൂപയോളം വൈദ്യുതി ബില് തുക വരും. ഒരു 2kW ഗ്രിഡ് ബന്ധിത സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കുമ്പോൾ ഏകദേശം 240 യൂണിറ്റ് വൈദ്യതി പ്രതിമാസം ഉല്പാദിപ്പിക്കപ്പെടുന്നു. അത് കാരണം വൈദ്യുതി ബില് തുക ഫിക്സഡ് ചാർജ് തുകയിലോട്ട് കുറയ്ക്കുവാൻ സാധിക്കുന്നു (ഏകദേശം 180 രൂപ).
കൂടാതെ, അധികം ഉല്പാദിപ്പിക്കപ്പെട്ട വൈദ്യുതി കെ.എസ്.ഇ.ബി.എൽ ഗ്രിഡിലോട്ട് കടത്തി വിടാനും അത് വരും മാസങ്ങളിൽ ഉപയോഗിക്കാനും സാധിക്കുന്നു. പ്ലാന്‍റിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി നമ്മുടെ വീട്ടിലെ ഉപഭോഗം കഴിഞ്ഞ് അധികമുണ്ടെങ്കിൽ ഓരോ വർഷവും ഒക്ടോബർ മാസം മുതൽ സെപ്റ്റംബർ മാസം വരെയുള്ള ഒരുവർഷകാലയളവിൽ ഇങ്ങനെ അധികം ഗ്രിഡിലേയ്ക്ക് നൽകിയിട്ടുള്ള വൈദ്യുതിയ്ക്ക് യൂണിറ്റിന് ഒരു നിശ്ചിത നിരക്കിലുള്ള തുക ഗുണഭോക്താവിന് കെ. എസ്. ഇ. ബി.എലിൽ നിന്ന് ലഭിക്കുന്നതാണ്. ഗ്രിഡ് ബന്ധിത സൗരോർജ്ജ പ്ലാന്‍റിന്‍റെ ഉപയോഗം വ്യാപകമാക്കിയാൽ വൈദ്യുതിയോടൊപ്പം സോളാർ കുക്കർ, വൈദ്യുതി വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നതുവഴി കുടുംബ ബജറ്റില് വളരെ വലിയ ലാഭമുണ്ടാക്കാന് സാധിക്കും.
കൂടാതെ, 1000 യൂണിറ്റ് വൈദ്യുതി സൗരോർജ്ജ പ്ലാന്‍റിൽ നിന്നും ഉല്പാദിപ്പിച്ചാൽ ഏകദേശം 500 കിലോഗ്രാം കാർബൺ ഫുട്പ്രിന്റ് കുറയ്ക്കുവാൻ സാധിക്കുന്നു. - കാലതാമസം ഒഴിവാക്കുന്നതിനും, സുതാര്യത ഉറപ്പിക്കുന്നതിനും വേണ്ടി ഉപഭോക്താക്കൾ ഈ പദ്ധതിയ്ക്കുള്ള അപേക്ഷ സമർപ്പിക്കുന്നത് മുതൽ പ്ലാൻറ്
സ്ഥാപിക്കുന്നതുവരെയുള്ള എല്ലാ നടപടിക്രമങ്ങളും നിർവ്വഹിക്കുന്നതിന് "ബെ - മൈ സൺ' (buymysun) എന്ന ഓൺലൈൻ പോർട്ടൽ അനെർട്ട് സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാത്ത് പ്രധാന നഗരങ്ങളും, ഓഫീസ് സമുച്ചയങ്ങളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വിവിധ ബോധവത്കരണ പരിപാടി സഘടിപ്പിക്കുന്നതോടൊപ്പം സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നതിനുള്ള ക്രമീകരണവും അനെർട്ട് ചെയ്യുന്നതാണ്. സന്നദ്ധ സംഘടനകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉർജ്ജമിത്ര സംരംഭകർ, റസിഡന്‍റ് വെൽഫെയർ - അസോസിയേഷനുകൾ, എഞ്ചിനീയറിംഗ് വിദ്യാർഥികൾ തുടങ്ങിയവരെ ഈ - പദ്ധതിയുടെ പ്രചാരണ പങ്കാളികളാക്കിയുള്ള വലിയ ഒരു ക്യാമ്പയിൻ നടത്തുന്നതാണ്. സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം - ആവശ്യമുള്ളവർക്കായി സബ്സിഡി കഴിഞ്ഞുള്ള തുക കുറഞ്ഞ പലിശ നിരക്കിൽ - വിവിധ ബാങ്കുകളിൽ നിന്ന് വായ്പയായി ലഭ്യമാക്കുന്നതിനുള്ള നടപടി അനെർട്ട് സ്വീകരിച്ചുവരുന്നു.
25 മെഗാവാട്ട് ഗ്രീഡ് ബന്ധിത സൗരോർജ്ജ വൈദ്യുതി പ്ലാന്റ് സ്ഥാപിക്കുന്ന -അനെർട്ടിന്‍റെ പദ്ധതിയുടെ ഭാഗമായി നമുക്കാവശ്യമായ വൈദ്യുതി സ്വന്തം -വീടുകളുടെ പുരപ്പുറങ്ങളിൽ സ്ഥാപിക്കുന്ന സൗരോർജ്ജ നിലയങ്ങളിൽ നിന്ന് -ഉത്പാദിപ്പിച്ച് നാടിന്‍റെ സുസ്ഥിര വികസനത്തിൽ പങ്കാളികളാകേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.