അങ്കമാലിയങ്കം ആര് നേടും?
text_fieldsകൊച്ചി: പ്രഥമ എം.എൽ.എ ഒഴികെ പിന്നീട് വിജയിച്ചവരെല്ലാം രണ്ടോ അതിലധികമോ തവണ എം.എൽ.എ സ്ഥാനം അലങ്കരിച്ചെന്ന പ്രത്യേകതയുള്ള മണ്ഡലമാണ് അങ്കമാലി. യുവത്വത്തിെൻറ തിളക്കത്തിൽ, രാഹുൽ ഗാന്ധിയുടെ പ്രത്യേക പരിഗണനയിൽ മത്സര രംഗത്തേക്കിറങ്ങിയപ്പോൾ തന്നെ വിജയം കൈവരിച്ച സിറ്റിങ് എം.എൽ.എ റോജി എം. ജോണിെൻറ കാര്യത്തിലും ഇത്തവണ ഇതാവർത്തിക്കുമോ എന്ന കാര്യമാണ് അങ്കമാലിയെ സംബന്ധിച്ചിടത്തോളം ആകാംക്ഷാജനകം. റോജി തന്നെയാവും മത്സരിക്കുകയെന്ന് ഏറെക്കുറെ ഉറപ്പായി.
1965ൽ കേരള കോൺഗ്രസിെൻറ ജോണായിരുന്നു അങ്കമാലിയുടെ ആദ്യ എം.എൽ.എ. പിന്നീട് നാലു തവണ സി.പി.എമ്മിലെ എ.പി കുര്യൻ മണ്ഡലം കൈയടക്കി. അഞ്ചാം തവണയും അദ്ദേഹം ഒരു കൈ നോക്കിയെങ്കിലും പരാജയമായിരുന്നു ഫലം. കേരള കോൺഗ്രസിലെ എം.വി മാണിയായിരുന്നു തുടർന്നുള്ള രണ്ടു ടേം എം.എൽ.എ. പിന്നീട് കേരള കോൺഗ്രസ് എൽ.ഡി.എഫിലായപ്പോൾ, 1991ൽ നടന്ന െതരഞ്ഞെടുപ്പിൽ മാണിയെ പി.
െജ. ജോയ് പരാജയപ്പെടുത്തി. തുടർച്ചയായ മൂന്നു തവണയാണ് പി.െജ. ജോയ് മണ്ഡലത്തെ പ്രതിനിധാനംചെയ്തത്. ഇവിടത്തെ ഉയർന്ന ഭൂരിപക്ഷവും(18,177) കുറഞ്ഞ ഭൂരിപക്ഷവും (547) ജോയിയുടെ പേരിൽ തന്നെയാണ്. 2006ൽ ഇദ്ദേഹം ഇടത് മുന്നണിയിലെ ജെ.ഡി.എസ് സ്ഥാനാർഥിയായി മത്സരിച്ച ജോസ് തെറ്റയിലിനോട് പരാജയപ്പെട്ടു. അതിനടുത്ത തവണയും (2011) തെറ്റയിൽ തന്നെയായിരുന്നു എം.എൽ.എ. കഴിഞ്ഞ തവണ വിവാദത്തിൽ പെട്ട ഇദ്ദേഹത്തിന് മത്സരിക്കാനായില്ല. റോജി എം. ജോൺ 9454 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ അങ്കമാലി യു.ഡി.എഫിനൊപ്പമായിരുന്നു.
തെരഞ്ഞെടുപ്പ് ചരിത്രം
1965 ജോൺ കേ.കോൺ ഗീർവാസിസ് 5988
1967 എ.പി. കുര്യൻ സി.പി.എം എ.സി. ജോർജ് 6190
1970 എ.പി. കുര്യൻ സി.പി.എം ജി. അരീക്കൽ 1306
1977 എ.പി. കുര്യൻ സി.പി.എം പി.പി. തങ്കച്ചൻ 561
1980 എ.പി. കുര്യൻ സി.പി.എം പി.ജെ. ജോയ് 1806
1982 എം.വി. മാണി കേ.കോൺ. എ.പി. കുര്യൻ 2377
1987 എം.വി. മാണി കേ.കോൺ. എം.സി ജോസഫൈൻ 5500
1991 പി.ജെ. ജോയ് കോൺഗ്രസ് എം.വി. മാണി 7598
1996 പി.ജെ. ജോയ് കോൺഗ്രസ് എംവി. മാണി 547
2001 പി.ജെ. ജോയ് കോൺഗ്രസ് പ്രഫ. വി.ജെ. പാപ്പു 18,1771
2006 ജോസ് തെറ്റയിൽ ജെ.ഡി.എസ് പി.ജെ. ജോയ് 6094
2011 ജോസ് തെറ്റയിൽ ജെ.ഡി.എസ് ജോണി നെല്ലൂർ 7170
2016 റോജി എം. ജോൺ കോൺഗ്രസ് ബെന്നി മൂഞ്ഞേലി 9454
സ്ഥിതിവിവരം
ജില്ലയുടെ വടക്കേ അറ്റത്ത് തൃശൂർ ജില്ലയുടെ അതിർത്തി പങ്കിടുന്ന നഗരമാണ് അങ്കമാലി. കുടിയേറ്റ ക്രിസ്ത്യാനികളുടെ ഭൂരിപക്ഷ പ്രദേശമാണിവിടം. അങ്കമാലി നഗരസഭയും അയ്യമ്പുഴ, കാലടി, കറുകുറ്റി, മലയാറ്റൂർ നീലീശ്വരം,മഞ്ഞപ്ര, മൂക്കന്നൂർ, പാറക്കടവ്, തുറവൂർ പഞ്ചായത്തുകളും അടങ്ങുന്നതാണ് അങ്കമാലി നിയോജക മണ്ഡലം.
2020 തദ്ദേശ തെരഞ്ഞെടുപ്പ്
യു.ഡി.എഫ് -64437
എൽ.ഡി.എഫ് -56182
എൻ.ഡി.എ -11305
2019 ലോക്സഭ
യു.ഡി.എഫ് -472935
എൽ.ഡി.എഫ് -340581
എൻ.ഡി.എ -153934
2016 നിയമസഭ
യു.ഡി.എഫ് -66,666
എൽ.ഡി.എഫ് -57,212
എൻ.ഡി.എ -9004
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.