അങ്കമാലിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക്
text_fieldsഅങ്കമാലി: തമിഴ്നാട് ട്രിച്ചിയിൽ നിന്ന് ആലപ്പുഴക്ക് വരികയായിരുന്ന വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് അങ്കമാലി കരയാംപറമ്പ് സിഗ്നൽ ജങ്ഷന് സമീപം മറിഞ്ഞ് തമിഴ്നാട് സ്വദേശികളായ പത്തോളം പേർക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. ഞായറാഴ്ച പുലർച്ചെ 6.30ഓടെയായിരുന്നു അപകടം.
ടൂറിസ്റ്റ് ബസിനെ അതിവേഗം മറികടന്ന മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ പൊടുന്നനെ ബ്രേക്കിട്ടതോടെയാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
അങ്കമാലി പൊലീസും അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട ബസ് പിന്നീട് എക്സ്കവേറ്ററുപയോഗിച്ചാണ് റോഡിൽ നിന്ന് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.