അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം വർധിപ്പിച്ചു; 1000 രൂപവരെ ഉയർത്തി, 88,977 പേർക്ക് നേട്ടം
text_fieldsതിരുവനന്തപുരം: അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയർത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1000 രൂപ വരെയാണ് വർധന. അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പത്തു വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ളവർക്ക് നിലവിലുള്ള വേതനത്തിൽ 1000 രൂപ വർധിപ്പിച്ചു. മറ്റുള്ളവർക്കെല്ലാം 500 രൂപയുടെ വർധനയുണ്ട്.
62,852 പേർക്കാണ് വേതന വർധന ലഭിക്കുന്നത്. ഇതിൽ 32,989 പേർ വർക്കർമാരാണ്. ആശ വർക്കർമാരുടെ വേതനത്തിലും 1000 രുപ വർധിപ്പിക്കാൻ തീരുമാനിച്ചു. 26,125 പേർക്കാണ് നേട്ടം. ഇരു വർധനകളും ഡിസംബർ മുതൽ പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി അറിയിച്ചു.
പച്ചതേങ്ങ സംഭരിച്ചതിന്റെ സബ്‌സിഡി വിതരണത്തിനായി 12.5 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. മിനിമം താങ്ങുവിലയും വിപണി വിലയും തമ്മിലുള്ള വ്യത്യാസമാണ് സംസ്ഥാന സർക്കാർ സബ്‌സിഡിയായി നാളീകേര കർഷകർക്ക് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.