ഒരുകോടി മുടക്കി അംഗൻവാടി; അഴിമതിയെന്ന് പരാതി
text_fieldsകാക്കനാട്: ഒരുകോടി രൂപ മുടക്കി അംഗൻവാടി നിർമിച്ചതിൽ അഴിമതിയെന്ന് ആരോപണം.
തൃക്കാക്കര നഗരസഭയിലെ തെങ്ങോട് പട്ടികജാതി-വർഗ വനിത വികസന കേന്ദ്രത്തിെൻറ ഉടമസ്ഥതയിലുള്ള ഭൂമിയിൽ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ അംഗൻവാടി നിർമിച്ചതിനെതിരെ പൊതുപ്രവർത്തകൻ ഗിരീഷ് ബാബു വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.
അഴിമതിക്ക് നേതൃത്വം നൽകിയ ഭരണപക്ഷത്തിനും ഒത്താശ ചെയ്ത പ്രതിപക്ഷത്തിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്.
തൃക്കാക്കര പഞ്ചായത്തായിരുന്ന 1990-'95 കാലഘട്ടത്തിൽ വനിത വികസനകേന്ദ്രത്തിനായി എസ്.സി/എസ്.ടി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഒരേക്കർ ഭൂമിയിൽനിന്ന് 10 സെെൻറടുത്താണ് ശീതീകരിച്ച മുറികൾ ഉൾപ്പെടുന്ന അംഗൻവാടി സ്ഥാപിച്ചത്.
അംഗൻവാടി നിർമിക്കാൻ സർക്കാർ നിഷ്കർഷിച്ചതിലും പത്തിരട്ടി തുക ചെലവഴിച്ചത് അഴിമതി നടത്താനാണെന്നാണ് ആരോപണം. ഇതോടെ വനിത വികസനകേന്ദ്രത്തിെൻറ ഭാവി വികസനവും അട്ടിമറിച്ച അവസ്ഥയാണുള്ളത്.
മറ്റൊരു പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിയിൽ അംഗൻവാടി കെട്ടിടം നിർമിച്ചത് നഗരസഭ ഭരണകർത്താക്കളും ഉദ്യോഗസ്ഥരും നിർമാണപ്രവൃത്തി ഏറ്റെടുത്ത കരാറുകാരും തമ്മിൽ ചേർന്ന് നടത്തിയ ക്രിമിനൽ ഗൂഢാലോചനയാണെന്ന് പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.