തിങ്കളാഴ്ച മുതൽ അങ്കണവാടികൾ പ്രവർത്തിക്കും, ക്ലാസുകൾ ആരംഭിക്കില്ല
text_fieldsതിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞു കിടക്കുന്ന അംഗൻവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും തിങ്കളാഴ്ച മുതല്‍ രാവിലെ 9.30ന് അംഗൻവാടിയില്‍ എത്തണം. കുട്ടികള്‍ എത്തുന്നത് സംബന്ധിച്ച തീരുമാനം പിന്നീടുണ്ടാകും. മാര്‍ച്ച് 10 മുതലാണ് മുഴുവന്‍ അംഗൻവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കും താല്‍ക്കാലിക അവധി നല്‍കിയത്.
കോവിഡ് പശ്ചാത്തലത്തിലും ഫീഡിങ് ടേക്ക് ഹോം റേഷനായി നല്‍കുക, സമ്പുഷ്ട കേരളം പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേകള്‍, ദൈനംദിന ഭവന സന്ദര്‍ശനങ്ങള്‍ മുതലായവ തടസ്സം കൂടാതെ നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. എങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ പല പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നടത്താനായില്ല.
ഈ സര്‍വേകളെല്ലാം നിര്‍ത്തിവെക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അംഗൻവാടികളുടെ പ്രവര്‍ത്തനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വ്യവസ്ഥകളോടെ പുനരാരംഭിക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
അംഗൻവാടികള്‍ തുറന്നാലും ഗുണഭോക്താക്കള്‍ക്കുള്ള ഭക്ഷണം ഫീഡിങ് ടേക്ക് ഹോം റേഷനായി തുടരണം. സമ്പുഷ്ട കേരളം പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേകള്‍, ദൈനംദിന ഭവന സന്ദര്‍ശനങ്ങള്‍ എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചക്കുശേഷം നടത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.