റാന്നിയെ ചൊല്ലി സി.പി.എമ്മിൽ അമർഷം
text_fieldsപത്തനംതിട്ട: റാന്നിയെ ചൊല്ലി സി.പി.എമ്മിൽ അസ്വസ്ഥത പുകയുന്നു.
പാർട്ടി നേതൃത്വത്തിെൻറ ശക്തമായ മുന്നറിയിപ്പാണ് പ്രവർത്തകരെ പരസ്യ പ്രതിഷേധത്തിൽനിന്ന് പിന്തിരിപ്പിക്കുന്നത്. സീറ്റ് വിട്ടുകൊടുത്തതിൽ പ്രതിഷേധമുള്ള പത്തോളം പ്രവർത്തകർ കഴിഞ്ഞദിവസം ചേർന്ന സി.പി.എം കോട്ടാങ്ങൽ ലോക്കൽ കമ്മിറ്റി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു.
വിജയം ഉറപ്പുള്ള സീറ്റ് വിട്ടുകൊടുത്തതിനെ ചൊല്ലിയുള്ള വാക്തർക്കം ഇറങ്ങിപ്പോക്കിൽ കലാശിക്കുകയായിരുന്നു. റാന്നിയിലെ കമ്മിറ്റിയിലും സമാനരീതിയിൽ ചർച്ച നടന്നിരുന്നു.
നാറാണംമൂഴിയിൽ ചെറിയ തോതിലാണെങ്കിലും പരസ്യപ്രതിഷേധവും ഉണ്ടായി. ജോസ് വിഭാഗത്തിന് വിജയസാധ്യതയുള്ള സ്ഥാനാർഥിയില്ലാതിരുന്നിട്ടും റാന്നിയിൽ നടന്നത് സീറ്റ് കച്ചവടമാണെന്ന ആരോപണംവെര പ്രവർത്തകർ ഉയർത്തുന്നുണ്ട്.
ജോസ് വിഭാഗത്തിെൻറ ജില്ല പ്രസിഡൻറ് എൻ.എം. രാജുതന്നെയാകും സ്ഥാനാർഥിയെന്നാണ് കരുതുന്നത്.
അമർഷം ഉള്ളിലൊതുക്കുന്ന സി.പി.എമ്മിെൻറ അണികൾ പ്രചാരണരംഗത്ത് എത്രമാത്രം സജീവമാകുമെന്ന സംശയം മുന്നണിനേതൃത്വത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.