ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണ് എന്ന് പറയുന്ന പ്രധാനമന്ത്രി ആൾദൈവം -ആനി രാജ
text_fieldsതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സി.പി.ഐ നേതാവും വയനാട് ലോക്സഭ മണ്ഡലത്തിലെ ഇടതു സ്ഥാനാർഥിയുമായ ആനി രാജ. ദൈവം ഭൂമിയിലേക്ക് അയച്ചതാണ് തന്നെ എന്ന് പറയുന്ന പ്രധാനമന്ത്രി ആൾദൈവമാണെന്നായിരുന്നു ആനി രാജയുടെ വിമർശനം. തന്റെ ജനനം ജൈവികമായി സംഭവിച്ചതല്ലെന്നും ദൈവം തന്നെ നേരിട്ട് അയച്ചതാണെന്നുമുള്ള മോദിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അവർ.
മോദിയുടെ പരാമർശം അങ്ങേയറ്റം ആശങ്കാജനകമാണ്. പ്രധാനമന്ത്രി പദത്തിന് അനുയോജ്യമല്ലാത്തതും അപമാനകരവുമായ കാര്യമാണ് മോദിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ആനി രാജ ചൂണ്ടിക്കാട്ടി.
മോദിയുടെ പ്രസ്താവനക്കെതിരെ കടുത്ത പരിഹാസമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നത്. ഇങ്ങനെയൊരു ശാപത്തെ എന്തിനാണ് ദൈവം ഞങ്ങൾക്ക് നൽകിയത് എന്നായിരുന്നു ഒരാൾ പ്രതികരിച്ചത്. സാധാരണക്കാരായ വോട്ടർമാരെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് മോദി ഇത്തരം തരംതാണ പരാമർശങ്ങൾ നടത്തുന്നതെന്ന് വിമർശകർ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.