തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ മദ്യശാലകൾ മാറ്റുന്നത് തടയണമെന്ന് ഹരജി
text_fieldsകൊച്ചി: സുപ്രീംകോടതി ദൂരപരിധി നിശ്ചയിച്ച് ഉത്തരവിറക്കിയ സാഹചര്യത്തിൽ വിദേശ മദ്യശാലകൾ പഞ്ചായത്തിെൻറ അനുമതിയില്ലാതെ മാറ്റിസ്ഥാപിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് എം.എൽ.എയുടെ ഹരജി. ദേശീയ, സംസ്ഥാന പാതകളിൽ പ്രവർത്തിച്ചിരുന്ന ബിവറേജസ് കോർപറേഷെൻറ ഒൗട്ട്ലറ്റുകൾ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെതന്നെ മാറ്റിസ്ഥാപിക്കുന്നത് ചോദ്യം ചെയ്താണ് അനിൽ അക്കര എം.എൽ.എ ഹരജി നൽകിയിരിക്കുന്നത്.
പഞ്ചായത്തീരാജ് നിയമപ്രകാരം മദ്യശാലകൾ സ്ഥാപിക്കാനും േവറൊരിടത്തേക്ക് മാറ്റാനും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണം. എന്നാൽ, സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ പഞ്ചായത്ത് റോഡുകളുടെയും മറ്റും അരികിലേക്ക് പഞ്ചായത്തുകളുടെ അനുമതിയോ ലൈസൻസോ ഇല്ലാതെതന്നെ മാറ്റിസ്ഥാപിക്കുകയാണ്. ദേശീയ, സംസ്ഥാന പാതക്കരികിൽ പ്രവർത്തിച്ചിരുന്ന ബിവറേജസ് കോർപറേഷൻ മദ്യവിൽപനശാല തൃശൂരിലെ കൈപ്പറമ്പ്, അവന്നൂർ പഞ്ചായത്തുകളുടെ അനുമതിയില്ലാതെ സ്ഥാപിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് എം.എൽ.എയുടെ പൊതുതാൽപര്യഹരജി. നിയമവിരുദ്ധമായി ഒൗട്ട്ലറ്റുകൾ മാറ്റുന്നത് സർക്കാറിെൻറ ശ്രദ്ധയിൽെപടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.