ബിജെപിയിൽ ചേരില്ലെന്ന് അനിൽ ആന്റണി; തന്നെ വളഞ്ഞിട്ട് ആക്രമിച്ചവർ രാജ്യത്തോട് മാപ്പു പറയേണ്ടി വരും
text_fieldsബിബിസി ഡോക്യുമെൻറി സംബന്ധിച്ച നിലപാടിൽ നിന്നുമാറാതെ അനിൽ ആൻറണി. തനിക്കെതിരായ നീക്കം ആസൂത്രിതമായിരുന്നു, എന്നാൽ പിന്നിൽ പ്രവർത്തിച്ച വ്യക്തികളുടെ പേര് പറയുന്നില്ല. ഇന്ത്യയെ ദുർബലപ്പെടുത്താനാണ് ബിബിസി ഡോക്യുമെന്ററി വിഷയത്തിൽ തന്നെ എതിർത്തവർ ശ്രമിച്ചത്. വിഘടനവാദികളായ ഒരു മാധ്യമസ്ഥാപനത്തിന്റെ (ബിബിസി) കൂടെ നിന്ന്, ഇന്ത്യയുടെ താൽപര്യത്തിന് എതിരായി പ്രവർത്തിക്കുകയും, രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചവാണ് തന്നെ വളഞ്ഞിട്ട് ആക്രമിച്ചത്, അവർ രാജ്യത്തോട് മാപ്പു പറയേണ്ടി വരുന്ന ഒരു കാലം വരുമെന്ന് അനിൽ ആൻറണി. ഇന്ത്യൻ ജനതയോട് ഇന്നലെങ്കിൽ നാളെ ഇക്കൂട്ടർ മാപ്പ് പറയേണ്ടി വരും.
രമേശ് ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും എതിർത്തവരാണ് തന്നെയും എതിർത്തതെന്ന് അനിൽ കുറ്റപ്പെടുത്തി. ഇന്നത്തെ കോൺഗ്രസുമായി സഹകരിക്കാനാവില്ലെന്നും അനിൽ പറഞ്ഞു. രാജ്യതാല്പര്യത്തിനായി പ്രധാനമന്ത്രി ഉൾപ്പടെ ആരുമായും ചേർന്ന് നിൽക്കും. ബിജെപിയിൽ ചേരില്ലെന്നും അത്തരം പ്രചാരണം അസംബന്ധമാണെന്നും അനിൽ പറയുന്നു.
കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം പ്രഖ്യാപിച്ച വേളയിൽ ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ചതിൽ ചിലർക്കെല്ലാം അതൃപ്തിയുണ്ടായിട്ടുണ്ട്. അതും വിവാദങ്ങൾക്ക് കാരണമായി. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ ശശി തരൂരിന് അർഹതയുണ്ട്. അദ്ദേഹമതിന് യോഗ്യനുമാണ്. പക്ഷേ തരൂരിനോട് പാർട്ടി കാട്ടുന്ന നിലപാടിൽ താൻ നിരാശനാണെന്നും അനിൽ ആൻറണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.