സംസ്ഥാന പൊലീസ് മേധാവിയായി അനിൽ കാന്ത്
text_fieldsതിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി അനില്‍കാന്ത് ചുമതലയേറ്റു. ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് വിരമിച്ച ലോക്നാഥ് ബെഹ്റക്ക് പകരക്കാരനായി 1988 ബാച്ചുകാരനായ അനിൽകാന്തിനെ നിയമിച്ചത്. വൈകീട്ട് പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ലോക്നാഥ് ബെഹ്റയിൽനിന്ന് അധികാര ദണ്ഡ് സ്വീകരിച്ച് അനിൽകാന്ത് ചുമതലയേറ്റു. പട്ടികവിഭാഗത്തില്‍ നിന്നുള്ള കേരളത്തിലെ ആദ്യ ഡി.ജി.പിയാണ് അനില്‍കാന്ത്.
നിലവില്‍ റോഡ് സുരക്ഷാ കമീഷണറായിരുന്ന അനിൽകാന്തിനെ എ.ഡി.ജി.പിയിൽ നിന്ന് ഡി.ജി.പി ഗ്രേഡ് നൽകിയാണ് നിയമിച്ചത്. അടുത്ത ജനുവരിയിൽ വിരമിക്കുന്ന അദ്ദേഹത്തിെൻറ നിയമന കാലാവധി ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. അപ്രതീക്ഷിതമായിരുന്നു അനിൽകാന്തിെൻറ നിയമനം.
കേന്ദ്രം അംഗീകരിച്ച മൂന്നംഗ പട്ടികയില്‍ അനില്കാന്തായിരുന്നു ഏറ്റവും ജൂനിയര്‍. ഡി.ജി.പി റാങ്കുമുണ്ടായിരുന്നില്ല. വിജിലൻസ് ഡയറക്ടർ സുദേഷ്കുമാർ, ഫയർഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ എന്നിവരെ ഒഴിവാക്കിയാണ് നിയമനം. മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി അനിൽകാന്തിെൻറ പേര് നിര്‍ദേശിക്കുകയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാറില്‍ പ്രധാന പദവികള്‍ വഹിച്ചതും നിലവിലെ പൊലീസ് സംവിധാനവും സര്‍ക്കാറുമായും ഒത്തുപോകുന്നതുമാണ് അനില്‍കാന്തിന് അനുഗ്രഹമായത്. സി.പി.എമ്മിനും അദ്ദേഹത്തോട് താൽപര്യമുണ്ടായിരുന്നു.
ഏഴ്മാസത്തെ സർവിസാണ് അനിൽകാന്തിന് ശേഷിക്കുന്നത്. സുപ്രീംകോടതി ഉത്തരവനുസരിച്ച് ഡി.ജി.പിമാർക്ക് രണ്ട് വർഷം കാലാവധി നൽകണമെന്നുണ്ട്. ആ സാഹചര്യത്തിൽ അനിൽ കാന്തിെൻറ കാലാവധി വർധിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ നിയമോപേദശം തേടി. അതിനാലാണ് ഉത്തരവിൽ കാലാവധി വ്യക്തമാക്കാത്തത്. ഡി.ജി.പി ഗ്രേഡ് നൽകിയെങ്കിലും ജൂലൈ 30ന് ജയിൽ േമധാവി ഋഷിരാജ്സിങ് വിരമിക്കുന്ന ഒഴിവിലാകും അനില്‍കാന്തിന് ഡി.ജി.പി റാങ്ക് ലഭിക്കുക.
പ്രീത ഹാരിറ്റാണ് ഭാര്യ. മകന്: റോഹന്‍ ഹാരിറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.