അന്ന് വ്യാജരേഖ, ഇന്ന് സ്വർണക്കടത്ത്; വിവാദങ്ങളിൽ കുടുങ്ങി അനിൽ നമ്പ്യാർ
text_fieldsതിരുവനന്തപുരം: മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ വിവാദങ്ങളിൽ കുടുങ്ങുന്നത് ആദ്യമായല്ല. വ്യാജരേഖ ചമച്ച് മന്ത്രിയെ രാജിവെപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായതടക്കം വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒടുവിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുേരഷിെൻറ മൊഴിയാണ് നമ്പ്യാരെ കുടുക്കിയത്. സ്വർണക്കടത്ത് കേസ് തന്നെ അട്ടിമറിക്കുന്ന നിലയിൽ തന്ത്രം ഉപദേശിച്ചത് അനിൽ നമ്പ്യാരായിരുന്നെന്ന വിവരമടക്കം സ്വപ്ന കസ്റ്റംസിന് നൽകിയ മൊഴിയിലുണ്ടത്രെ. യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ബാഗേജ് എന്ന് രേഖപ്പെടുത്തിയ സാധനം വ്യക്തിക്കായി വന്നതാണെന്ന് കത്ത് നൽകാനായിരുന്നു നമ്പ്യാരുടെ ഉപേദശം. അതേ രീതിയിലുള്ള പ്രതികരണമാണ് ആദ്യഘട്ടം യു.എ.ഇ കോൺസുലേറ്റ് അധികൃതരിൽ നിന്നുണ്ടായത്.
പത്മതീർഥകുളത്തിൽ മേനാരോഗി മറ്റൊരാളെ മുക്കിക്കൊല്ലുന്നത് സൂര്യ ടി.വിയിൽ സംപ്രേഷണം ചെയ്തതിലൂടെയാണ് അനിൽ നമ്പ്യാർ എന്ന മാധ്യമപ്രവർത്തകൻ ശ്രദ്ധേയനാകുന്നത്. ഒരാളുടെ ജീവൻ അപകടത്തിൽപെട്ടപ്പോൾ തടയാൻ ശ്രമിച്ചില്ലെന്ന് മാത്രമല്ല ആ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യുകകൂടിയായിരുന്നു. പിന്നീട് ആൻറണി സർക്കാറിെൻറ കാലത്ത് മന്ത്രിയായിരുന്ന കെ.വി. തോമസിന് അധോലോക ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഇൻറലിജൻസ് റിപ്പോർട്ടുമായി നമ്പ്യാർ പ്രത്യക്ഷപ്പെട്ടു. ഇതിന് പിന്നിൽ കോൺഗ്രസിലെ പല ഉന്നതരുമുണ്ടായിരുന്നു.
ഒറ്റനോട്ടത്തിൽ വ്യാജരേഖയെന്ന് വ്യക്തമാകുന്ന ഇൻറലിജൻസ് റിപ്പോർട്ടാണ് ഇയാൾ സൃഷ്ടിച്ചത്. അന്വേഷണസംഘം അനിൽ നമ്പ്യാരെ സൂര്യ ടി.വി ഒാഫിസിൽനിന്ന് അറസ്റ്റ് ചെയ്തു. കേസ് ഒടുവിൽ ഒത്തുതീർന്നു.ഇതിനിടയിൽ സൂര്യ ടി.വിയിൽ സംപ്രേഷണം ചെയ്ത പല വാർത്തകളും വിവാദങ്ങളായി. ഒടുവിൽ സൂര്യ ടി.വി വാർത്തകൾ തന്നെ അവസാനിപ്പിച്ചു. കുറച്ചുനാളുകൾക്ക് ശേഷമാണ് അനിൽ നമ്പ്യാർ സംഘ്പരിവാർ സ്വാധീനമുള്ള ജനം ടി.വിയിലെത്തിയത്. നമ്പ്യാരുടെ നിയമനവുമായി ബന്ധപ്പെട്ട് ചാനൽ മേധാവികൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ടായിരുന്നു. ചില പ്രമുഖർ ചാനൽ വിട്ടു.
നമ്പ്യാരുടെ മേൽനോട്ടത്തിൽ ചാനലിൽ പ്രത്യക്ഷപ്പെട്ട പല വാർത്തകളും നിയമപരമായി ചോദ്യംചെയ്യപ്പെട്ടു. ദുബൈയിലും അനിൽ നമ്പ്യാർക്ക് അറസ്റ്റ് ഭയക്കുന്ന കേസുണ്ടെന്ന് സ്വപ്ന സുരേഷിെൻറ മൊഴിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.