പൂപ്പൽ വിഷബാധ: കർഷകർ ശ്രദ്ധിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ്
text_fieldsതിരുവനന്തപുരം :മൃഗങ്ങളിലും പക്ഷികളിലും പൂപ്പൽ വിഷബാധ കർഷകർ ശ്രദ്ധിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ്. പൂപ്പൽ വിഷബാധ എല്ലാത്തരം കന്നുകാലികളേയും പക്ഷികളേയും ബാധിക്കുന്നുണ്ട്. താറാവുകളെയാണ് കൂടുതൽ ബാധിക്കുക.
പൂപ്പൽ വിഷബാധ പ്രധാനമായും മൃഗങ്ങളിലും പക്ഷികളിലും കരളിന്റെ ആരോഗ്യത്തെ ബാധിക്കും. പാൽ-മുട്ട ഉൽപാദനക്ഷമത, രോഗപ്രതിരോധശേഷി, ദഹനശേഷി പ്രത്യുൽപാദനശേഷി എന്നിവ കുറയും. മഴക്കാലത്താണ് പൂപ്പൽവിഷബാധ ഏൽക്കാൻ കൂടുതൽ സാധ്യതയുണ്ട്.
കർഷകർ കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവ നനവേൽക്കാതെ സൂക്ഷിക്കണം. നനഞ്ഞ കൈകൾ കൊണ്ടോ, നനഞ്ഞ പാത്രങ്ങൾ ഉപയോഗിച്ചോ തീറ്റ കൈകാര്യം ചെയ്യരുത്. ഈർപ്പമുള്ള തറയിലോ ചുമരിനോടോ ചേർന്ന് തീറ്റച്ചാക്കുകൾ സൂക്ഷിക്കരുത്. മരത്തടി കൊണ്ടുണ്ടാക്കിയ പ്ലാറ്റ്ഫോമിൽ തീറ്റച്ചാക്കുൾ സുക്ഷിക്കാമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.