ലിഗയുടെ ശരീരത്തിൽ അമിത അളവിൽ ലഹരി
text_fieldsതിരുവനന്തപുരം: വിദേശ വനിത ലിഗ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അമിതമായ അളവിൽ ലഹരി വസ്തുക്കൾ ശരീരത്തിെലത്തിയിരുന്നുെവന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എന്നാൽ എന്ത് വസ്തുവാണ് ശരീരത്തിലെത്തിയതെന്ന് വ്യക്തമല്ല. രാസപരിേശാധന ഫലം ലഭിച്ചാൽ മാത്രമേ ശരീരത്തിലെത്തിയ വസ്തുവെന്താണെന്നതിൽ വ്യക്തത ലഭിക്കൂ.
ലിഗയുടെ കഴുത്തിലെ ഞരുമ്പുകൾ വിട്ടുമാറിയ നിലയിലാണ് കാണപ്പെട്ടതെന്ന് റിപ്പോർട്ടിലുണ്ട്. അക്രമത്തിലോ വീഴ്ചയിലോ സംഭവിച്ചതാകാമെന്നാണ് നിഗമനം. ഇരുകാലുകൾക്കും ഒരേ രീതിയിൽ മുറിവേറ്റിട്ടുമുണ്ട്. എന്നാൽ ബലാത്സംഗ ശ്രമം നടന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സ്ഥീരീകരിക്കാനായിട്ടില്ല. അന്തിമ റിപ്പോർട്ട് ഇന്ന് വൈകുന്നേരത്തിനുള്ളിൽ െപാലീസിന് കൈമാറുമെന്നാണ് സൂചന.
ലാത്വിയൻ സ്വദേശിയായിരുന്ന ലിഗ ചികിത്സാർഥമാണ് കേരളത്തിലെത്തിയത്. ചികിത്സയിലിരിക്കെ കാണാതായ ഇവരെ മാസങ്ങൾക്ക് ശേഷം കോവളത്തെ കണ്ടൽക്കാട്ടിനുള്ളിൽ മരിച്ച് അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ ലിഗയുടെത് കൊലപാതകമാണെന്നതിന് പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ലിഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് ഫോറൻസിക് റിപ്പോർട്ടിലുള്ളത്. ഇതിെൻറ പകർപ്പ് സഹോദരി ഇൽസിക്കും കൈമാറിയിട്ടുണ്ട്. കോവളത്തെ ടൂറിസ്റ്റ് ഗൈഡും യോഗ അധ്യാപകനുമായ യുവാവാണ് കേസിലെ മുഖ്യപ്രതിയെന്നാണ് വിവരം. കൊലപാതകത്തിൽ സഹായിച്ച നാലോളം പേരുടെ അറസ്റ്റ് രണ്ടുദിവസത്തിനുള്ളിൽ ഉണ്ടാകും.
വള്ളിപ്പടർപ്പുകളിൽനിന്ന് ലഭിച്ച സ്രവം പ്രതികളുടേതാണെന്ന് ഉന്നതതല മെഡിക്കൽ ബോർഡ് വെള്ളിയാഴ്ച രാത്രിയോടെയാണ് സ്ഥിരീകരിച്ചത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ചെന്ന് സംശയിക്കുന്ന വള്ളിയിൽനിന്നും നിർണായക തെളിവുകൾ ലഭിച്ചിരുന്നു. ഇതിെൻറ ശാസ്ത്രീയ പരിശോധനാ ഫലവും കൂടി ലഭിക്കുന്നതോടെ അറസ്റ്റ് രേഖപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.