ചിലർ എന്‍റെ ഡ്രസിന്‍റെ അളവെടുക്കുന്നു; മോൻസന്‍റെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നതാണോ താൻ ചെയ്ത തെറ്റെന്ന് അനിത പുല്ലയിൽ
text_fieldsകോഴിക്കോട്: മോൻസൺ മാവുങ്കൽ തട്ടിപ്പ് നടത്തി ആളുകളെ പറ്റിക്കുന്നുവെന്നത് പുറത്തുകൊണ്ടു വന്നതാണോ താൻ ചെയ്ത തെറ്റെന്ന് ഇറ്റലിയിൽ താമസിക്കുന്ന അനിത പുല്ലയിൽ. മീഡിയവൺ ചാനലിനോട് ഫോണിൽ പ്രതികരിക്കുകയായിരുന്നു അവർ. നിറംപിടിപ്പിച്ച കഥകളാണ് തന്നെ കുറിച്ച് പ്രചരിപ്പിക്കുന്നതെന്നും സത്യം ഒരുനാൾ പുറത്തു വരുമെന്നും അവർ പറഞ്ഞു.
മോൻസൺ മാവുങ്കൽ പ്രതിയായ തട്ടിപ്പുകേസുകളിലെ അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് അവർ പറഞ്ഞു. ഇറ്റലിയിൽ കഴിയുന്ന അനിതയെ ചോദ്യം െചയ്യാൻ നോട്ടീസ് അയച്ചു വിളിപ്പിക്കാൻ ക്രൈംബ്രാഞ്ചിന്‍റെ നീക്കമുണ്ടായിരുന്നു. സുഹൃത്തായിരുന്ന അനിതക്ക് മോൻസെന്റ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിവുണ്ടാകാമെന്ന നിഗമനത്തിലായിരുന്നു ക്രൈംബ്രാഞ്ച് നീക്കം. എന്നാൽ, തന്നെ ആരും വിളിച്ചിട്ടില്ലെന്നും വിളിച്ചാൽ വരാൻ ഒരു തടസവുമില്ലെന്നും അനിത പറഞ്ഞു. അന്വേഷണത്തിന്‍റെ ഭാഗമായി എവിടെ വരാനും തയാറാണെന്നും അവർ പറഞ്ഞു.
മോൻസൺ ആളുകളെ പറ്റിച്ച് ജീവിക്കുകയാണെന്ന് ബോധ്യമായപ്പോൾ ആ വിവരം പുറത്തുകൊണ്ടുവരികയായിരുന്നുവെന്ന് അവർ പറഞ്ഞു. മോൻസണുമായി ബന്ധപ്പെട്ട ആളുകളുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പരിശോധിച്ചാൽ കാര്യങ്ങൾ കൂടുതൽ മനസിലാകുമെന്നും അനിത പറഞ്ഞു.
തന്‍റെ ഡ്രസിന്‍റെ അളവെടുക്കുന്നവർക്ക് ചില ഉദ്യേശങ്ങളുണ്ട്്. എല്ലാം എന്‍റെ മേലിൽ ചാർത്തികൊടുത്താൽ പിന്നെ അവരുടെ മേലിലേക്ക് ഒന്നും വരില്ലെന്നാണ് കരുതുന്നത്. സത്യം ഒരു നാൾ പുറത്തുവരുമെന്നും അവർ പറഞ്ഞു.
കാബറെ ഡാൻസ് കളിക്കുന്നുവെന്നതുപോലെയുള്ള നിറംപിടിപ്പിച്ച കഥകളും അപവാദങ്ങളും പ്രചരിപ്പിക്കുന്നവർ മറ്റുള്ളവരെ കുറിച്ച് ഒാർക്കണം. ഞാനൊരു സ്ത്രീയാണെന്നും കുടുംബത്തിൽ ജീവിക്കുന്നയാളാണെന്നും കൂടപിറപ്പുകൾ ഉണ്ടെന്നും പേരക്കുട്ടികൾ ഉണ്ടെന്നുമൊക്കെ കഥകൾ മെനയുേമ്പാൾ ഒാർക്കണമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.