മഹല്ലൊരുക്കിയ മംഗല്യം; അഞ്ജുവിന് ശരത്ത് മിന്നുചാർത്തി
text_fieldsകായംകുളം: സമാനതകളില്ലാത്ത മാനവസൗഹാർദത്തിന് പുത്തൻ മാതൃകയൊരുക്കി ചേരാവള്ളി മസ്ജിദ് മുറ്റത്ത് ഒരുക്കിയ കതിർമണ്ഡപത്തിൽ അഞ്ജുവിെൻറ കഴുത്തിൽ ശരത്ത് മിന്നുചാ ർത്തി. മതത്തിെൻറയും ജാതിയുടെയും പേരിൽ മതിലുകൾ ഉയരുന്ന വർത്തമാനകാലത്ത് സംഘടി പ്പിച്ച സൗഹൃദ വിവാഹ ചടങ്ങിന് സാക്ഷികളാകാൻ ആയിരങ്ങളാണ് പള്ളിമുറ്റത്ത് തടിച്ചുകൂ ടിയത്.
ചേരാവള്ളി ക്ഷേത്രത്തിന് സമീപം അമൃതാഞ്ജലിയിൽ പരേതനായ അശോകെൻറയും ബിന ്ദുവിെൻറയും മകൾ അഞ്ജുവിെൻറ വിവാഹ നടത്തിപ്പ് ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി ഏറ്റെടുത്തത് വലിയ ചർച്ചയായിരുന്നു. കാപ്പിൽകിഴക്ക് തൊേട്ടതെക്കടത്ത് തറയിൽ ശശിധരെൻറയും മിനിയുടെയും മകൻ ശരത്ത് ഇതിന് സമ്മതം മൂളുേമ്പാൾ വിവാഹച്ചടങ്ങ് ചരിത്രത്തിെൻറ ഭാഗമാവുകയാണെന്ന് അവർ സ്വപ്നത്തിൽപോലും കരുതിയില്ല.
പള്ളിമുറ്റത്ത് പന്തൽ ഒരുക്കിയും മദ്റസ ഹാളിലുമായി 3000 പേർക്ക് സദ്യ വിളമ്പി. വിവരമറിഞ്ഞ് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് സന്തോഷവേളയിൽ പങ്കെടുക്കാൻ നിരവധി പേരാണ് എത്തിയത്.
‘കേരളം ഒന്നാണ്; നമ്മൾ ഒറ്റക്കെട്ടാണ് എന്ന് കൂടുതൽ ഉച്ചത്തിൽ നമുക്ക് പറയാം’ -അഞ്ജുവിനും ശരത്തിനും വിവാഹ ആശംസ നേർന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മതസാഹോദര്യത്തിെൻറ മനോഹര മാതൃകകൾ കേരളം എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ആ ചരിത്രത്തിലെ പുതിയൊരേടാണ് ചേരാവള്ളിയിൽ രചിക്കപ്പെട്ടത് -മുഖ്യമന്ത്രി പറഞ്ഞു.
പള്ളിക്ക് മുന്നിലൊരുക്കിയ കതിർമണ്ഡപത്തിൽ നടന്ന ചടങ്ങിന് ശിവനാചാരി ഏറ്റുമാനൂർ കാർമികത്വം വഹിച്ചു. ചേരാവള്ളി ജമാഅത്ത് സെക്രട്ടറി നുജുമുദ്ദീൻ ആലുംമൂട്ടിൽ വധുവരന്മാരെ ആശീർവദിച്ചു. ചടങ്ങിെൻറ മുഖ്യചെലവുകൾ വഹിച്ച പട്ടൻറയ്യത്ത് നസീറിനെ ചടങ്ങിൽ ആദരിച്ചു. എ.എം. ആരിഫ് എം.പി, ജില്ല ജഡ്ജി പഞ്ചാപകേശൻ, ഡി.സി.സി പ്രസിഡൻറ് എം. ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. ജയപ്രകാശ്, നഗരസഭ വൈസ് ചെയർപേഴ്സൻ ആർ. ഗിരിജ, യജ്ഞാചാര്യൻ പള്ളിക്കൽ സുനിൽ, ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ ജില്ല സെക്രട്ടറി കെ. ജലാലുദ്ദീൻ മൗലവി, സാഹിത്യേപാഷിണി എഡിറ്റർ ചുനക്കര ജനാർദനൻ നായർ, മനോഹരൻ കുമ്പളത്ത്, നഗരസഭ യു.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ യു. മുഹമ്മദ്, എൽ.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ എസ്. കേശുനാഥ്, ബി.ജെ.പി പാർലമെൻററി പാർട്ടി ലീഡർ ഡി. അശ്വനിദേവ്, മുത്താരമ്മൻ കോവിൽ മേൽശാന്തി രംഗസ്വാമി, ചേരാവള്ളി ജമാഅത്ത് പ്രസിഡൻറ് മജീദുകുട്ടി, ഇമാം റിയാസുദ്ദീൻ ഫൈസി, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി ഡോ. ഒ. ബഷീർ, മാവേലിക്കര ജോയൻറ് ആർ.ടി.ഒ അൻസാരി പാറക്കൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.